ലോകം കണ്ട ടോക്ക് ഷോ അവതാരകരിലെ മഹാമന്ത്രികന്‍. ഒരുകാലത്ത് സിഎന്‍എന്‍ ടിവിയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ലാറി കിംഗ് കഥാവശേഷനായി.
1933ല്‍ അമേരിക്കയില്‍ ജനിച്ച ലാറി 1950 കളിലും 1960 കളിലും ഫ്‌ളോറിടായിലെ ഒരു പ്രാദേശിക പത്രത്തില്‍ റിപ്പോര്‍ട്ടറായി ചേര്‍ന്നു. പിന്നാട് റേഡിയോ അഭിമുഖകനുമായി മാറി. 1978 മുതല്‍ മ്യൂച്വല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തില്‍ കേട്ട രാജ്യവ്യാപകമായി കോള്‍-ഇന്‍ റേഡിയോ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് ജനശ്രദ്ധ നേടി. ലാറി കിംഗ് ഷോയുടെ ഉദയം ഏവരേയും ആനന്ദിപ്പിച്ചു. 1985 മുതല്‍ 2010 വരെ സിഎന്‍എനില്‍ എല്ലാ രാത്രികളിലും ഇദ്ദേഹത്തിന്റെ ലാറി കിംഗ് ലൈവ് പ്രോഗ്രാം ആളുകള്‍ കാത്തിരുന്നുകാണുന്ന പരിപാടിയായി മാറി. ഷോയുടെ 6,000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ്. അത് അവസാനിപ്പിച്ചത്.
2012 മുതല്‍ 2020 വരെ ഹൂലുവിലും ആര്‍ടി അമേരിക്കയിലും ലാറി കിംഗ് സജീവമായിരുന്നു. 2013 മുതല്‍ 2021 ല്‍ മരണം സംഭവിക്കുന്നതുവരെ രണ്ട് ചാനലുകളില്‍ രാഷ്ട്രീയ ടോക്ക് ഷോകള്‍ ആഴ്ചതോറും സംപ്രേഷണം ചെയ്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ബാധിതനായി ലോസ് ഏഞ്ചല്‍സിലെ ഒരു മെഡിക്കല്‍ സെന്ററില്‍ 87 കാരനായ കിംഗിനെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയിലെ പ്രോട്ടോക്കോളുകള്‍ കാരണം കിങ്ങിന്റെ മൂന്ന് ആണ്‍മക്കള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
ഒരു പ്രമേഹ രോഗിയായ കിംഗ് 1987 ല്‍ നിരവധി ഹൃദയാഘാതങ്ങളും ബൈപാസ് ശസ്ത്രക്രിയയും ഉള്‍പ്പെടെ നിരവധി മെഡിക്കല്‍ പ്രശ്നങ്ങളും നേരിട്ടിയാളാണ്. ഇതിനുപുറമേ, 2017 ല്‍ ശ്വാസകോശ അര്‍ബുദവും പിടികൂടി.
അതോടെ അദ്ദേഹത്തിന്റെ ശ്രദ്ധ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവരെ സഹായിക്കുന്നതിലായി. അതിനായി ലാറി കിംഗ് കാര്‍ഡിയാക് ഫൗണ്ടേഷന്‍ എന്ന ചാരിറ്റി പ്രസ്ഥാനം തുടങ്ങി. ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വലയ്ക്കാന്‍ തുടങ്ങിയതോടെയാണ് പാവപ്പെട്ടവരെ സഹായിക്കണമെന്ന ചിന്ത ഉടലെടുത്തത്. മനുഷ്യസ്‌േേനഹിയായ ഈ കലാകാരനെ എന്തുകൊണ്ടും കാലം ഏറെക്കാലം ഓര്‍ക്കും . തീര്‍ച്ച.
✍️ ജോഷി ജോര്‍ജ്
Comments