Foto

മുഖം: വ്യത്യസ്തനായൊരു കവി

ഒടുവില്‍ അനില്‍ പനച്ചൂരാനും മരണമെന്ന ഭീകരവലയില്‍ ഒരു മാടത്തയെപ്പോലെ കുരുങ്ങവീണു.
ബോംബെയുടെ തിക്കുംതിരക്കിനൊപ്പം കുട്ടിക്കാലം കഴിച്ചുകൂട്ടിയ ഒരുവന്റെ ചോരവീണുണങ്ങിയ മണ്ണിനോടും മനുഷ്യരോടുമുള്ള മമതയില്‍ വിപ്ലവം നിറച്ചെഴുതിയ കവിതകള്‍. അത് മലയാളികളുടെ മനസ്സിനെ തീപിടിപ്പിച്ചൊരു കാലം. വ്യത്യസ്തനായൊരു കവിയെ നമുക്കുകിട്ടിയതിന്റെ ത്രില്‍... അത് അനുഭവിച്ച് കോതിതീരും മുമ്പ് കുഴഞ്ഞുവിണല്ലോ എന്നോര്‍ക്കുമ്പോല്‍ വിതുമ്പുന്നവര്‍ ഏറെ...!

 പനച്ചൂരാന്റെ  ഒരു കവിത ജയരാജ് സിനിമയിലെടുത്തെങ്കിലും സിന്ധുരാജിലൂടെയാണ് കക്ഷി സിനിമയിലെത്തുന്നത്.  ലാല്‍ ജോസിന്റെ അറബിക്കഥയില്‍ തുടങ്ങി അദ്ദേഹത്തിന്റെ തന്നെ വെളിപാടിന്റെ പുസ്തകത്തിലവസാനിച്ച സിനിമാബന്ധത്തിനിടയില്‍ ഒരു സിനിമ സംവിധാനം ചെയ്യമമെന്ന മോഹം മോഹമായിതന്നെ അവശേഷിപ്പിച്ച് കടന്നുകളഞ്ഞു. ഇതുപോലെ  എത്രയെത്ര അറിയാക്കഥകള്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഇടതുപക്ഷത്തെത്തിയെങ്കിലും രാഷ്ടീയത്തിലെ പൊള്ളത്തരങ്ങളില്‍ മനം മടുത്ത്   അഞ്ചുസംവത്സരക്കാലം സന്യാസിയായും പിന്നീട്, ലോകം മായയാണെന്നുമനസ്സിലാപ്പോല്‍ 'മായ'യെ ഭാര്യയായി സ്വീകരിച്ചു. മൈത്രേയിയും അരുളും ആ ദാമ്പത്യവല്ലരിയില്‍ പൂത്തിറങ്ങിയവരാണ്.

ജോഷി ജോര്‍ജ്

Comments

leave a reply