മാധവ്‌സിങ് സോളങ്കിയുടെ നിര്യാണംമൂലം ഒരു കാലഘട്ടത്തിലെ കോണ്‍ഗ്രസ് പാരമ്പര്യത്തിന് തിരശീല വീഴുകയായി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ മാധവ്‌സിങ് സോളങ്കി നാല് തവണ ഗുജറാത്തില്‍ ് മുഖ്യമന്ത്രിയായിരുന്നു. മരിക്കുമ്പോല്‍ അദ്ദേഹത്തിന് അദ്ദേഹത്തിന് 93 വയസ്സായിരുന്നു. ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ മുഖ്യമന്ത്രി സോളങ്കി പ്രായമേറിയതോടെ ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി പൊതുപരിപാടികളില്‍ നിന്ന് മാറിനി്ല്‍ക്കുകയായിരുന്നു.
ഒന്നാന്തരമൊരു പക്ഷിനിരീക്ഷകനായിരുന്നു സോളങ്കി ഗുജറാത്തിലെ ഖേദ ജില്ലയില്‍ ഭദ്രാനിലെ ദരിദ്രനായ പ്രൈമറി സ്്ക്കൂള്‍ അധ്യാപകന്റെ മകനായാണ് ജനിച്ചത്. ഭൂരഹിത പിന്നോക്ക ക്ഷത്രിയ കതുചുംബം. ബാല്യകാലം അര്‍ധപട്ടിണിക്കാലമായിരുന്നു.
ബോംബെ സര്‍വകലാശാലയില്‍ നിന്നും ഇരട്ട മെയിന്‍ (ഇക്കണോമിക്‌സ്/െേപാളിറ്റിക്കസ്) ഡിഗ്രിയും എല് എല്‍ ബിയും എടുത്ത സോളങ്കി രാഷ്ട്രീയത്തിലെത്താന്‍ അല്പം വൈകി. ഖേദയിലെ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനായിരുന്ന ഈശ്വര്‍ സിങ്ങ് ചാഡയുടെ മകളാണ് സോളങ്കിയുടെ ഭാര്യ. അമ്മായിയപ്പനാണ് 1957ല്‍ സോളങ്കിയെ രാഷ്ടീയപോര്‍ക്കളത്തിലിരക്കിയത്.
രാഷ്ട്രീയത്തിലേക്ക് വരും മുമ്പ് സോളങ്കിക്ക് ജീവിക്കാന്‍ വേണ്ടി മൂന്ന് വേഷങ്ങള്‍ കെട്ടിയാടേണ്ടിവന്നിട്ടുണ്ട്. ആദ്യം അഹമ്മദാബാദില്‍ മുന്‍സിപ്പല്‍ ഓഫീസില്‍ പി. ആ. ഒ., പിന്നെ ഗുജറാത്ത് സമാചാറിന്റെ 'ലോക്‌നാഥ്' എന്ന സായ്ഹാനപത്രത്തിന്റെ സബ് എഡിറ്റര്‍. പിന്നീട് അലഹമ്മദാബാദ് ഹൈക്കോടതിയില്‍ വക്കീലായി പ്രാക്റ്റിസ് ചെയ്തു.
കാപട്യം തൊട്ടുതീണ്ടാത്ത സോളങ്കിക്ക് അതിനുമുമ്പുണ്ടായിരുന്ന മുഖ്യമന്ത്രി ജീവരാജ് മേത്തയായിരുന്നു രാഷ്ട്രീയത്തില്‍ റോള്‍ മോഡല്‍.
സോളങ്കി 1985 ല്‍ നിയമസഭയില്‍ നേടിയ എക്കാലത്തെയും വലിയ വിജയത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചു. 182 സീറ്റുകളില്‍ 149 എണ്ണം നേടി. റെക്കോര്‍ഡ് ഇന്നുവരെ തുടരുന്നു. 1980 കളില്‍ അദ്ദേഹം തുന്നിച്ചേര്‍ത്ത കെഎഎഎം (ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലീം) സഖ്യത്തില്‍ സോളങ്കി അധികാരത്തിലെത്തി. പട്ടേല്‍മാര്‍ ഉപേക്ഷിച്ചപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് ഈ സമുദായങ്ങളെ ഒന്നിപ്പിച്ച കെഎഎഎമ്മിന്റെ വക്താക്കളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
സമര്‍ത്ഥനായ ഒരു രാഷ്ട്രീയക്കാരനായ സോളങ്കി 1957-60 കാലഘട്ടത്തില്‍ ബോംബെ സംസ്ഥാനത്തെ നിയമസഭയിലും 1960-68 വരെ ഗുജറാത്ത് നിയമസഭയിലും അംഗമായിരുന്നു. 1976 ല്‍ അദ്ദേഹം ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി. 1988 മുതല്‍ 1994 വരെ അദ്ദേഹം രാജ്യസഭയില്‍ അംഗമായിരുന്നു. ഈ കാലയളവില്‍ കേന്ദ്ര ആസൂത്രണ മന്ത്രി, വിദേശകാര്യ എന്നീ നിലകളില്‍ ഏറെ ശോഭിക്കുകയും ചെയ്തിരുന്നു.
1994 ല്‍ അദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു സോളങ്കി.
1981 ല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള സവര്‍ണ്ണര്‍ തന്റെ സര്‍ക്കാരിനും ഒബിസി സംവരണത്തിനുമെതിരെ രണ്ടുമാസം പ്രക്ഷോഭം നടത്തിയപ്പോള്‍ സോളങ്കി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ടു. ഗുജറാത്തില്‍ ഹരിജനങ്ങളെ ആക്രമിച്ചപ്പോള്‍ ഗാന്ധിജി എന്നോട് ഇതേക്കുറിച്ച് ചോദിച്ചു. കഥയുടെ എന്റെ ഭാഗം കേട്ട് അവര്‍ പറഞ്ഞു, 'ഇത് നീതീകരിക്കപ്പെടാത്ത പ്രക്ഷോഭമാണ്. സമര്‍പ്പിക്കരുത്. 'എന്റെ നിലപാടിനെ അവര്‍ വളരെയധികം പിന്തുണച്ചിരുന്നു, ഹരിജനങ്ങളെ ഉയര്‍ന്ന ജാതിക്കാര്‍ ആക്രമിച്ചപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ പ്രത്യേക പോലീസ് സേനയെ അയയ്ക്കുകയുംചെയ്തിരുന്നു.
ബൊഫോഴ്‌സ് പീരങ്കിയിലെ ഉണ്ടയില്ലാവെടിയില്‍ നിലംപൊത്തിയ സോളങ്കിയെ പിന്നീട് നരസിംഹറാവു വിദേശകാര്യമന്ത്രിയായി നിയമിച്ചു.
മുന്‍ കേന്ദ്രമന്ത്രി കൂടിയായ മകന്‍ ഭരത്സിങ് സോളാനി യുഎസില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷമാണ് സോളങ്കിയുടെ ശവസംസ്‌കാരം നടക്കുമെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു.
Comments