പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്‌സിങ് ; ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2021 ഡിസംബർ മൂന്നുവരെ അപേക്ഷിക്കാനവസരമുണ്ട്.പൊതുപ്രവേശനപരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയായിരിക്കും പ്രവേശനം. പ്രവേശനവുമായി ബന്ധപ്പെട്ട രേഖകൾ, അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ് ലോഡ് ചെയ്യണം.
അടിസ്ഥാന യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛികവിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ വിജയിക്കണം. കൂടാതെ, 50 ശതമാനം മാർക്കോടെ ഇന്ത്യൻ നഴ്സിങ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജി.എൻ. ആൻഡ് എം. കോഴ്സ് പരീക്ഷ വിജയിക്കണം.അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസയോഗ്യത നേടിയിരിക്കണം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 45 വയസ്സാണ്. എന്നാൽ സർവീസ് ക്വാട്ടയിലേക്കുള്ളവർക്ക് 49 വയസ്സു വരെ അപേക്ഷിക്കാം.അപേക്ഷാഫീസ്
പൊതുവിഭാഗത്തിന് 800/- രൂപയും പട്ടികജാതി/വർഗ വിഭാഗത്തിന് 400/- രൂപയുമാണ്. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.lbscentre.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക്
0471 2560363
0471 2560364
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്, തൃശ്ശൂർ
Comments