കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരള സഭയുടെ ഇടപെടല്‍
കോവിഡ്-19 പകര്‍ച്ചവ്യാധി അതിന്റെ സംഹാരതാണ്ഡവം അതിശക്തമാക്കി ഈ രണ്ടാം തരംഗത്തില്‍ മുന്നേറുകയാണ്. അതിനിടയില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നും അത് പ്രധാനമായും കുട്ടികളെയായി രിക്കും ബാധിക്കുകയെന്നും കേള്‍ക്കുമ്പോള്‍ ഭയാശങ്കകള്‍ ഏറുകയാണ് സമൂഹത്തില്‍. വിവിധ ഏജന്‍സി കളും സന്നദ്ധ പ്രവര്‍ത്തകരും സര്‍ക്കാരിനൊപ്പം ഈ പകര്‍ച്ച വ്യാധിയുടെ വ്യാപനം തടയുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയാണ്. കേരള സര്‍ക്കാര്‍ വളരെ ജാഗ്രതയോടും താത്പര്യത്തോടും കൂടിയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ വിവിധ സഭകളും അവയുടെ സാമൂഹിക സേവനവിഭാഗങ്ങളും ഈ അവസരത്തില്‍ സംയോജിതമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. കേരള ത്തിലെയും ഭാരതത്തിലെയും കത്തോലിക്കാസഭയ്ക്ക് ഏറ്റവും നല്ല ഭരണ ശൃംഖലയുള്ളതിനാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ എപ്രകാരമാണ് ഇടപെടുന്നതെന്ന് അറിയാന്‍ പൊതുസമൂഹം അതിയായി ആഗ്രഹിക്കുന്നുണ്ട്.
ഇതുവരെ ലഭ്യമായിട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ഏതാനും വിവരങ്ങള്‍ ഇവിടെ കുറിക്കാം. കത്തോലിക്കാസഭ കേരളത്തിലെ 32 രൂപതകളിലായി പ്രവര്‍ത്തിക്കുന്ന രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ വഴിയാണ് പ്രധാനമായും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തു ന്നത്. കൂടാതെ വിവിധ സംഘടനകളും മറ്റ് ഏജന്‍സികളും തനതായും സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളോട് ചേര്‍ന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് അവസാനം വരെ 23,90,322 കുടുംബങ്ങളിലേക്കും 1,07,029 അതിഥി തൊഴിലാളികളിലേക്കും സഭയുടെ സേവനം എത്തിക്കുന്നതിനായി. വ്യക്തിഗത കണക്കെടുത്താല്‍ 71,99,046 പേരിലേക്ക് സഭയുടെ സേവനം എത്തുകയുണ്ടായി. ഇതിനായി കേരള സോഷ്യല്‍സര്‍വീസ് ഫോറവും രൂപതാ സര്‍വീസ് സൊസൈറ്റികളും സംഘടനകളും ചേര്‍ന്ന് ചിലവഴിച്ചു തുക 65,43,68,363 രൂപയാണ്. കേരള സോഷ്യല്‍സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ വൈദികരും സിസ്റ്റേട്‌സും യുവജനങ്ങളും സന്നദ്ധര്രവര്‍ത്തകരും ഉള്‍പ്പടെ 6294 പേര്‍ അടങ്ങുന്ന സമരിറ്റന്‍ വോളന്റീയേഴ്‌സാണ് ഈ പ്രവര്‍ത്തനങ്ങളില്‍ സേവനനിരതരായത്. 1861 മൃതസംസ്കാര ശുശ്രൂഷകളും ഇവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.
അന്താരാഷ്ട്ര ഏജന്‍സിയായ കാത്തലിക് റിലീഫ് സര്‍വീസസിന്റെ സഹകരണത്തോടെ തെരഞ്ഞെടു ക്കപ്പെട്ട 960 സമിരിറ്റന്‍സ് വോളന്റിയര്‍മാര്‍ക്ക് പരിശീലനവും നല്‍കുന്നു. ഈ പദ്ധതി ഇപ്പോള്‍ നടന്നു വരുന്നതാണ്. ഇതിനായി 23,38,600 രൂപ അവര്‍ സഹായധനമായി നല്‍കുകയുണ്ടായി. ഓരോ രൂപതയില്‍നിന്നും 30 പേര്‍ വീതമുള്ള സംഘാംഗങ്ങള്‍ക്ക് കോവിഡ് രോഗത്തെയും അതിനുള്ള പ്രതിരോധ സംവിധാനങ്ങളെയും കോവിഡ് രോഗീപരിചരണത്തെയും മൃതസംസ്കാരശുശ്രൂഷകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പാലിക്കേണ്ട പ്രോട്ടോക്കോളും സംബന്ധിച്ചുള്ള പരിശീലനവുമാണ് നലകുന്നത്. ഓരോ വോളന്റീയറും തന്റെ ചുറ്റുപാടുമുള്ള മറ്റു സമരിറ്റന്‍ വോളണ്ടിയര്‍മാരുടെ സഹകരണത്തോടെ അഞ്ഞൂറു കുടുംബങ്ങളെയെങ്കിലും തന്റെ കരുതലിന്റെ ഭാഗമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട. അപ്ര കാരം നാലുലക്ഷത്തി എണ്‍പതിനായിരം കുടുംബങ്ങളിലേക്ക് വോളന്റീയേഴ്‌സിന്റെ സേവനം എത്തി ക്കാന്‍ കഴിയുന്നു. കേരള സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ആറു റീജിണല്‍ കോ-ഓര്‍ഡിനേ റ്റേഴസിന്റെ കീഴിലാണ് സമരിറ്റന്‍സ് വോളന്റീയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അതോടൊപ്പം തന്നെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കെസി ബിസി ഹെല്‍ത്ത് കമ്മീഷന്റെയും കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെയും നേതൃത്വത്തില്‍ പാലാരിവട്ടം പിഒസി ക്രേന്ദ്രമാക്കി ഒരു കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപന സമിതി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ വിവിധ ആശുപ്രതികളില്‍ സേവനം ചെയ്യുന്ന സമര്‍പ്പിതരായ ബഹുമാനപ്പെട്ട സിസ്റ്റര്‍ ഡോക്റ്റേഴ്‌സ് ഫോറത്തിന്റെ സേവനം ലഭ്യമാക്കി ക്കൊണ്ട് ടെലിമെഡിസന്‍ സൌകര്യവും, കേരളത്തിലെ കത്തോലിക്കാ നേഴ്‌സസ് ഗില്‍ഡിന്റെയും ഇരുപത്തിമൂന്നോളം വരുന്ന കത്തോലിക്കാ സോഷ്യല്‍വര്‍ക്ക് കോളേജുകളിലെയും സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റുകളിലേയും സന്നദ്ധരായ 380 ഓളം വിദ്യാര്‍ത്ഥികളുടെ സേവനം ഉറപ്പുവരുത്തി ടെലികോൺഫ്രൻസിങ് സാകര്യവും ചെയ്തുവരുന്നു. തൃശ്ശൂരിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് ടെലി മെഡിസിന്‍ /ടെലി കാണ്‍സലിംഗ് ഹെല്‍പ് ലൈന്‍ ഡസ്ക് പ്രവര്‍ത്തിക്കുന്നത്.
അതോടൊപ്പം പിഒസിയിലെ കോവിഡ് ഹെല്‍പ് ഡസ്ക് ഓഫീസില്‍ തൃക്കാക്കര ഭാരത് മാതാ കോളേജിലെ എം.എസ്.ഡബ്ല്യൂ. വിദ്യാര്‍ത്ഥികള്‍ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളും നല്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ കോവിഡ് ചികിത്സാലയമായി ഒരുക്കിയിട്ടുള്ള ഇരുമ്പനത്തെ ബി.പി.സി.എല്‍ ലെ പ്രത്യേക കോവിഡ് ആശുപ്രതിയിലെ രോഗികളുടെ ആരോഗ്ൃസ്ഥിതിയെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് അറിവു നലകുന്നതിനായി ടെലഫോണ്‍ സേവനവും നല്കിവരുന്നു.
ഹെല്‍ത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ ആവശ്യപ്പെടുന്ന എല്ലാ രൂപതകള്‍ക്കും സംഘടനകള്‍ക്കുമായി ഓക്സിമീറ്റര്‍, തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സ്റ്റീം ഇന്‍ഹെയ്ലര്‍, മാസ്ക് എന്നിവ അടങ്ങുന്ന മെഡിക്കല്‍ കിറ്റ് ലഭ്യമാക്കി കൊടുക്കുന്നു. ഇതുവരെ 8050 ഓളം മെഡിക്കല്‍ കിറ്റുകള്‍ വിവിധ രൂപതകളിലായി വിതരണം ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ട്.
കോവിഡു മഹാമാരി രൂക്ഷമായി തുടരുന്ന വേളയിലാണ് പ്രകൃതിക്ഷോഭവും കടല്‍കയറ്റവും കേരളത്തിന്റെ തീരദേശങ്ങളെ തീരാദുഃഖത്തിലാഴ്ത്തിയത്. ടൌക്ടെ, യാസ് ചുഴലികാറ്റുകള്‍ മൂലം നാശനഷ്ടമുണ്ടായ തീരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും അത്യാവശ്യ ഭക്ഷണപദാര്‍ത്ഥങ്ങളും എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി കാത്തലിക് റിലീഫ് സര്‍വീസസ് 24,10,000 സംഭാവനയായി നല്കി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എത്രയുംവേഗം ആവശ്യക്കാരിലേക്ക് പ്രസ്തുത സഹായം എത്തിക്കുന്നതിന് നേതൃത്വം നല്കി. അപ്രകാരം പെട്ടെന്നുള്ള ചെറിയ ധനസഹായം എന്ന നിലയില്‍ അയ്യായിരം രൂപ വീതം 250 കുടുംബങ്ങള്‍ക്കും നാലായിരം രൂപ വീതം 255 കുടുംബങ്ങള്‍ക്കും നല്‍കുകയുണ്ടായി. ജെപിഡി കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ വിവിധ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളെ ഏകോപിപ്പിച്ച സഹായങ്ങള്‍ എത്തിക്കുകയുണ്ടായി. കാഞ്ഞിരപ്പിള്ളി രൂപതയിലെ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ സഹായത്തോടെ നാലു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ബ്രെഡും പാല്‍ പാക്കറ്റുകളും മലനാട് ഡവലപ്മെന്റ് സൊസൈറ്റിയില്‍ നിന്നു ശേഖരിച്ച് വിതരണം ചെയ്തു. എറണാകുളം അതിരൂപതയുടെ വെല്‍ഫെയര്‍ സര്‍വീസസിന്റെ നേതൃത്വത്തില്‍ സംരക്ഷണ ഭിത്തിക്കാവശ്യമായ മണ്‍ചാക്കുകളും പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ചെല്ലാനത്ത് എത്തിക്കുകയുണ്ടായി. ചങ്ങനാശ്ശേരി അതിരൂപതയുടെ സാമൂഹികസേവന വിഭാഗവും മണല്‍ഭിത്തിക്കാവശ്യമായ ചാക്കുകള്‍ ശേഖരിച്ചു നല്കി. അപ്രകാരം തന്നെ കോതമംഗലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ഭക്ഷണപദാര്‍ത്ഥങ്ങളും മണ്ണു നിറക്കാനുള്ള ചാക്കുകളും നല്കി സഹകരിച്ചു. കെ.ആര്‍.എല്‍.സി.സി. യാകട്ടെ ആയിരം ഭക്ഷണകിറ്റുകള്‍ ചെല്ലാനത്തു വിതരണം ചെയ്യുകയുണ്ടായി.
പരിമിതമായ കണക്കുകള്‍ മാത്രമാണ് ഇവിടെ അവതതരിപ്പിച്ചിട്ടുള്ളത്. ഇടവകകളും സന്യാസ സഭാ സ്ഥാപനങ്ങളും സംഘടനകളും അതാതു പ്രദേശങ്ങളില്‍ ചെയ്തുവരുന്ന ചെറുതും വലുതുമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം തന്നെ ചേര്‍ത്തു പറയേണ്ടതാണ്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരിലേക്ക് ക്രിസ്തുവിന്റെ സ്നേഹവും സാഹോദര്യവും കരുതലും എത്തിച്ചുകൊടുക്കുന്നതില്‍ സഭാതനയര്‍ എപ്പോഴും സന്നദ്ധരായിരുന്നിട്ടുള്ളതുപോലെ ഇപ്പോഴും സന്തോഷത്തോടെ തയ്യാറായി മുന്നോട്ടുവരുന്നത് പ്രതീക്ഷ നലകുന്നു. പലപ്പോഴും നിശബ്ദരായി സേവനം ചെയ്യുന്നതിനാണ് പലരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സഹോദരങ്ങള്‍ക്ക് ചെയ്തുകൊടുക്കുന്ന കാര്യങ്ങള്‍ സമൂഹമ ദ്ധൃത്തില്‍ പരസ്യമാക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. സഭ എക്കാലത്തുമെന്നതുപോലെ ഇക്കാലത്തും നിശബ്ദമായും നിര്‍ലോപമായും തന്റെ സേവനശുശ്രൂഷ നിര്‍ബാധം തുടരുകയാണ്. വിധവയുടെ ചില്ലിക്കാശിനുപോലും അര്‍ഹമായ മൂല്യം കല്‍പിക്കുന്ന ഈശോ സഭയുടെ ഈദൃശ പ്രവര്‍ത്തനങ്ങളെ അനുഗ്രഹിക്കട്ടെ.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍,
ഓദ്യോഗികവക്താവ്, കെ.സി.ബി.സി./ ഡയറക്ടര്‍, പി.ഒ.സി.
Comments