Foto

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ 17ന് വൈകീട്ട് 7വരെയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സമയം.പ്രവേശന വിജ്ഞാപനവും രജിസ്ട്രേഷനുള്ള നിർദേശങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.  അപേക്ഷകർക്ക് മാർച്ച് 31ന് 6വയസ്സ് തികഞ്ഞിരിക്കണം. 

 

രണ്ടാം ക്ലാസ്സു മുതലുള്ള ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷിക്കാനവസരമുണ്ട്.ഏപ്രിൽ 3ന് രാവിലെ എട്ടുമുതൽ 12ന് വൈകീട്ട് നാലുവരെ രജിസ്റ്റർ ചെയ്യാം. അതത് കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒഴിവുള്ള സീറ്റും വെബ്സൈറ്റിലുണ്ട്. ഇതുകൂടാതെ പ്രവേശനത്തിനുള്ള സംവരണം സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിലുണ്ട്.

 

കൂടുതൽ വിവരങ്ങൾക്ക്

https://kvsonlineadmission.kvs.gov.in

https://kvsangathan.nic.in

Comments

leave a reply

Related News