ഡോ. ഡെയ്സൻ പാണേങ്ങാടൻ
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ് സി), കോർസയൻസും ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളും ഉൾപ്പെട്ട,നാലുവർഷ ബാച്ച്ലർ ഓഫ് സയൻസ്-ബി.എസ്. (റിസർച്ച്) പ്രോഗ്രാം 2023 പ്രവേശനത്തിന് അപേക്ഷിക്കാം. ഗവേഷണത്തിന് ഊന്നൽ നൽകുന്ന ഈ പ്രോഗ്രാമിന് വൻ ഡിമാൻഡാണുള്ളത്. നാലുവർഷ ബിരുദം ലഭിക്കുന്നവർക്ക് ഒരു വർഷംകൂടി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച്, മാസ്റ്റേഴ്സ് ബിരുദം നേടാനുള്ള അവസരവുമുണ്ട്.മേയ് 31 വരെയാണ് അപേക്ഷ നൽകാനവസരം.
കോഴ്സിന്റെ സവിശേഷതകൾ
എട്ട് സെമസ്റ്റർ പ്രോഗ്രാമിൽ ആദ്യ മൂന്നു സെമസ്റ്ററുകളിൽ എല്ലാ വിദ്യാർഥികളും ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി, എൻജിനിയറിങ്, ഹ്യുമാനിറ്റീസ് എന്നിവയിലെ കോർ കോഴ്സുകൾ പഠിക്കുന്നു. അടുത്ത മൂന്നുസെമസ്റ്ററുകളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസ്, മെറ്റീരിയൽസ് എന്നീ മേജർ ഡിസിപ്ലിനുകൾ ഒന്നിൽ സ്പെഷ്യലൈസ് ചെയ്യുന്നു. ഏഴാംസെമസ്റ്ററിൽ അഡ്വാൻസ്ഡ് ഇലക്ട്രീവ് കോഴ്സുകൾക്കൊപ്പം ഒരു ഗവേഷണ പ്രോജക്ടും ആരംഭിക്കും. അവസാന സെമസ്റ്ററിൽ പ്രോജക്ട് പൂർത്തിയാക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
Comments