Foto

തടവറ  പ്രേഷിത കൂട്ടായ്മയുടെ സംസ്ഥാന സമ്മേളനം നാളെ പി.ഓ.സിയില്‍

കൊച്ചി: തടവറയുടെ ഏകാന്തതയില്‍ നിറ സാന്നിദ്ധ്യമായി ജീസസ്സ് ഫ്രട്ടേണിറ്റി  ആന്റ് പ്രിസണ്‍മിനിസ്ട്രി ഇന്ത്യ 34-ാം വാര്‍ഷികവു 21-ാം സംസ്ഥാന സമ്മേളനവും നാളെ മുതല്‍ രണ്ടാം  തീയതി വരെ കെ സി ബി സി സെക്രട്ടറിയേറ്റ് പിഒസിയില്‍ നടക്കും. അഭിവന്ദ്യ ബിഷപ്പ് ജോസ് പുളിക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ നാളെ  രാവിലെ പത്തിന് ആരംഭിക്കുന്ന സമ്മേളനം 2  തീയ്യതി 2.30 ന് കെ സി ബി സി പ്രസിഡന്റ് അഭിവന്ദ്യ കാര്‍ഡിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ അദ്ധ്യക്ഷതയില്‍ സമാപിക്കുന്നു. അഭിവന്ദ്യ ആര്‍ച്ച്ബിഷപ്പും ജീസസ്സ് ഫ്രട്ടേണിറ്റിയുടെ വൈസ് ചെയര്‍മാനുമായേ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് 2 തിയ്യതി 12 മണിക്ക് പരിശുദ്ധ ബലി അര്‍പ്പിക്കുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 130 പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കിം

Comments

leave a reply

Related News