Foto

കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എം. എസ് സി. കംപ്യൂട്ടേഷണല്‍ ബയോളജി 

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാള്‍ കാമ്പസില്‍ രണ്ടു വര്‍ഷ എം എസ് സി കംപ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമിേലേക്ക് അപേക്ഷിക്കാനവസരമുണ്ട്.. ലൈഫ് സയന്‍സ് വിഷയങ്ങള്‍ / കെമിസ്ട്രി / ഫിസിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് / മാത്തമാറ്റിക്‌സ് എന്നിവയില്‍ ബിരുദമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. സര്‍വ്വകലാശാലാ ക്യാമ്പസില്‍ കഴിഞ്ഞ അധ്യയനവര്‍ഷമാണ്,
കംപ്യൂട്ടേഷണല്‍ ബയോളജിയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാം ആരംഭിച്ചത്. 

അപേക്ഷാ ക്രമം
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അഡ്മിഷന്‍ വെബ്സൈറ്റില്‍ DEPT PG മെനുവില്‍  ലഭ്യമാകുന്ന അപേക്ഷ ഫോം പൂരിപ്പിച്ചതിനുശേഷം വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രജിസ്ട്രേഷന്‍ ഫീസ് (Rs 100/- for SC/ST, Rs 420/- for others) സര്‍വകലാശാലയില്‍ അടച്ചിട്ടുളള ചലാന്റെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടോ തപാല്‍ വഴിയോ 26/10/2021നു വൈകുനേരം 5 മണിക്ക് മുന്‍പായി കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. 

യോഗ്യതാപരീക്ഷയിലെ ഭാഷാഇതര വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം. 

അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം 
The Course Coordinator, 
Department of Biotechnology and Microbiology, 
Dr. Janaki Ammal Campus, 
Kannur University, Palayad - 670661, Kannur, Kerala.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും
https://admission.kannuruniversity.ac.in/

Comments

leave a reply

Related News