Foto

നാഷണൽ ലോ യൂണിവേഴ്സിറ്റി എൻട്രൻസ്

നാഷണൽ ലോ യൂണിവേഴ്സിറ്റി എൻട്രൻസ്

ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ (എൻ.എൽ.യു.) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനു നടത്തുന്ന ലോ എൻട്രൻസിന് ഇപ്പോൾ അപേക്ഷിക്കാം.ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എ.ഐ.എൽ.ഇ.ടി.) വഴിയാണ് പ്രവേശനം. മെയ് 25 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം . ജൂൺ 26 ന്, കേരളത്തിൽ കൊച്ചി യുൾപ്പടെയുളള വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും.

വിവിധ പ്രോഗ്രാമുകൾ

1.ബി.എ.എൽഎൽ.ബി. ഓണേഴ്‌സ് ഡിഗ്രി

2.എൽ.എൽ.എം.

3.പിഎച്ച്ഡി 

 

ആർക്കൊക്കെ അപേക്ഷിക്കാം

പ്ലസ്ടു/തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പൂർത്തീകരിച്ചവർക്ക് എൽ.എൽ.ബി 

പ്രോഗ്രാമിനു അപേക്ഷിക്കാം. എന്നാൽ പട്ടികജാതി/പട്ടിക വർഗ്ഗ,ഭിന്നശേഷിക്കാർക്ക് 40 ശതമാനം മാർക്കു മതി. ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്.

പരീക്ഷാ ക്രമം

ബി.എ.എൽഎൽ.ബി. പ്രവേശനപരീക്ഷയ്ക്ക് ഇംഗ്ലീഷ് ഭാഷ,, കറൻറ്റ് അഫയേഴ്സ് ആൻഡ് ജനറൽ നോളജ്, ലോജിക്കൽ റീസണിങ് എന്നിവയിൽനിന്ന് ഒരുമാർക്കുവീതമുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാകുക. ഓരോ തെറ്റുത്തരത്തിനും കാൽ മാർക്കുവീതം നഷ്ടപ്പെടും. എൽഎൽ.എം. പ്രവേശനപരീക്ഷയ്ക്ക് സെക്ഷൻ എ,

സെഷൻ ബി എന്നീ വിഭാഗങ്ങളായിട്ടാണ്, ചോദ്യമുണ്ടാകുക. സെക്ഷൻ എ യിൽ ഇംഗ്ലീഷ് ഭാഷ, ലീഗൽ റീസണിങ് എന്നിവയിൽനിന്ന് 50 വീതം ചോദ്യങ്ങളും സെഷൻ ബി യിൽ നിയമത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ നിന്നും എട്ടു മുതൽ 10 വരെ ചോദ്യങ്ങളുമുണ്ടാകും. ഇതേ മാതൃകയിൽ പിഎച്ച്. ഡി. പ്രവേശനപരീക്ഷയ്ക്കും രണ്ടുസെക്ഷനിൽനിന്ന് ചോദ്യങ്ങളുണ്ടാകും.

 

അപേക്ഷ ഫീസ്

 ജനറൽ വിഭാഗത്തിന്,3050/- രൂപയാണ്,അപേക്ഷ ഫീസ്.പട്ടികജാതി/പട്ടിക വർഗ്ഗ/ഭിന്നശേഷ വിഭാഗക്കാർക്ക് 1050 രൂപ മതി. എന്നാൽ പട്ടികവിഭാഗങ്ങളിലെ ബി.പി.എല്ലുകാർക്കു അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

 https://nationallawuniversitydelhi.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

Foto

Comments

  • Mary Jesmol
    23-04-2022 04:58 PM

    Good

leave a reply

Related News