ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജിൽ (NIRDPR) പ്രവേശനം
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ദേശീയസ്ഥാപനമായ ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജിലെ (NIRDPR) പ്രവേശനത്തിന്, ഇപ്പോൾ അപേക്ഷിക്കാം.ഗ്രാമവികസന രംഗത്തുള്ള പ്രൊഫഷണലിസത്തിന് പേരുകേട്ടതാണ് സ്ഥാപനം.രണ്ട് ഫുൾടൈം റെസിഡൻഷ്യൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ പ്രോഗ്രാമുകൾ ആണുള്ളത്.സെപ്റ്റംബർ 6 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരമുള്ളത്.
രാജ്യത്തിനാവശ്യമായ മികച്ച ഗ്രാമവികസന പ്രൊഫഷണലുകളെ പരിശീലിപ്പിച്ചെടുക്കുകയാണ് ഈ റസിഡൻഷ്യൽ ഡിപ്ലോമ കോഴ്സിന്റെയും ലക്ഷ്യം.ഗ്രാമവികസനമാതൃകകളും സമ്പ്രദായങ്ങളും ഫലപ്രദമായി നടപ്പിലാക്കാൻ സഹായിക്കുന്ന മാനേജ്മെന്റ് തന്ത്രങ്ങൾ പഠിക്കാനും അവസരമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
ഡോ.ഡെയ്സൻ പാണേങ്ങാടൻ
Comments