Foto

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ ബിരുദ -ബിരുദാനന്തര ബിരുദം

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലേയും വിവിധ സെന്‍ററുകളിലേയും അടുങ്ങ  അദ്ധ്യയന വർഷത്തെ ബിരുദ -ബിരുദാനന്തരബിരുദം പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഓണ്‍ലൈൻ രജിസ്ട്രേഷന് മെയ് 15 വരെയാണ് അവസരം.വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.

 

ആർക്കൊക്കെ അപേക്ഷിക്കാം

മുൻ വർഷങ്ങളിൽ കോഴ്സ് പൂർത്തീകരിച്ചവർക്കും മുൻ സെമസ്റ്റർ/ വാർഷിക പരീക്ഷകളെല്ലാം വിജയിച്ചവർക്കും ഇപ്പോൾ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ അവർ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം.

 

അപേക്ഷാ ഫീസ്

ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗങ്ങൾക്ക് 450/- രൂപയും എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് 150/- രൂപയുമാണ്.

SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. 

 

അപേക്ഷാ ക്രമം

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.അപേക്ഷയുടെ പ്രിന്റ് ഔട്ട് യൂണിവേഴ്സിറ്റിയിലേക്ക് അയക്കേണ്ടതില്ല. എന്നാൽ ഈ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിൽ സമർപ്പിക്കേണ്ടതുമാണ്.ഒന്നിൽ കൂടുതൽ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.  പ്രവേശനപരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.

 

എം.ബി.എ. പ്രവേശനം

എം.ബി.എ പ്രോഗ്രാമിന്‍റെ പ്രവേശനം KMAT/CMAT/CAT എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിന്‍റെ അടിസ്ഥാനത്തിലാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, താവക്കര ക്യാംപസ് കണ്ണൂർ, മാങ്ങാട്ടുപറമ്പ, നീലേശ്വരം എം.ബി.എ സെന്ററുകൾ, ഐ.സി.എം പറശിനിക്കടവ് എന്നിവടങ്ങളിലേക്കുള്ള എം.ബി.എ കോഴ്‌സുകൾക്ക് വേറെ വേറെ അപേക്ഷ സമർപ്പിക്കേണ്ടതില്ല.പാലയാട്, മഞ്ചേശ്വരം കാമ്പസുകളിലെ LLM കോഴ്‌സുകൾക്കും ഒരൊറ്റ   അപേക്ഷ സമർപ്പിച്ചാൽ മതി.

 

സംവരണാനുകൂല്യം

വിവിധ വിഭാഗങ്ങൾക്ക് സർക്കാർ നിഷ്ക്കർഷിച്ചിട്ടുള്ള സംവരണമുണ്ടായിരിക്കും. അവർ

വെയ്റ്റേജ്/ സംവരണാനുകൂല്യം എന്നിവയുമായി ബന്ധപെട്ടുള്ള വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. രേഖപ്പെടുത്താത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും സംവരണാനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

 

ഓണ്‍ലൈൻ അപേക്ഷാ സമർപ്പണത്തിന് 

https://admission.kannuruniversity.ac.in

 

കൂടുതൽ വിവരങ്ങൾക്ക്

 

ഫോൺ

0497-2715284

7356948230

 

മെയിൽ

deptsws@kannuruniv.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News