Foto

ദില്ലി അന്ധേരിയാ മോറിലുള്ള കത്തോലിക്കാ പള്ളി പൊളിച്ചു : പരക്കെ പ്രതിഷേധം

ദില്ലി അന്ധേരിയാ മോറിലുള്ള  കത്തോലിക്കാ  പള്ളി പൊളിച്ചു : പരക്കെ പ്രതിഷേധം

"ദില്ലി അന്ധേരിയാ മോറിലുള്ള കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി: വിശുദ്ധ വസ്തുക്കള്‍ വാരിയെറിഞ്ഞു; പ്രാര്‍ത്ഥനാ യജ്ഞവുമായി ഇടവകാംഗങ്ങളുടെ പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: ദക്ഷിണ ദില്ലിയിലെ അന്ധേരിയാ മോറിലുള്ള  ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ഇന്ന് രാവിലെ പത്തിനാണ് സംഭവം. ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞു.

സംഭവമറിഞ്ഞെത്തിയ മലയാളികള്‍ അടക്കമുള്ള വിശ്വാസികളെ പള്ളിയുടെ കോമ്പൗണ്ടില്‍ പോലും പ്രവേശിപ്പിക്കാതെ തടഞ്ഞിരിക്കുകയാണ്. തങ്ങളുടെ ആരാധനാലയം പെളിച്ചതിലും വിശുദ്ധ വസ്തുക്കള്‍ വാരി പുറത്തെറിഞ്ഞതിലും പ്രതിഷേധിച്ച് ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പള്ളിക്കു സമീപം പ്രാര്‍ത്ഥനാ യജ്ഞം നടത്തുകയാണ്.

ബ്ലോക്ക് ഡവലപ്പ്‌മെന്റ്  ഓഫിസറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പള്ളി പൊളിച്ചത്. മൂന്ന് ജെസിബികളുമായെത്തിയ സംഘത്തിന് സുരക്ഷയൊരുക്കാന്‍ നൂറിലധികം പോലീസുകാരുമുണ്ട്. ദേവാലയം പൂര്‍ണമായും പൊളിച്ചു മാറ്റി.

ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് ലഭിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങള്‍ പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം.

ദേവാലയം ഇരിക്കുന്ന പ്രസ്തുത സ്ഥലം 1982 മുതല്‍ ശ്രീ ഫിലിപ്പോസ്‌ ജോണ്‍ എന്ന വ്യക്തിയുടെ കൈവശാവകാശം ആയിരുന്നതും തുടര്‍ന്ന്‌ ഇടവക അംഗം കൂടിയായിരുന്ന അദ്ദേഹം ഈ സ്ഥലം, ദേവാലയം പണിയുന്നതിനു വേണ്ടി ഇഷ്ടദാനമായി നല്‍കിയതുമായിരുന്നു. ഈ സ്ഥലത്തിന്റെ ആവശ്യമായ എല്ലാ രേഖകളും - വെള്ളക്കരം, വൈദ്യുതി ബില്‍, പ്രോപ്പര്‍ട്ടി ടാക്‌സ്‌ എന്നിവയടക്കം കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നതാണ്‌. ഗ്രാമസഭയ്ക്ക്‌ ആവശ്യമായ എല്ലാ കൈവശാവകാശ രേഖകളും കൃത്യമായി ഉള്ള ഈ ഭൂമിയില്‍ അനധികൃതമായി പ്രവേശിച്ച്‌  ദേവാലയം തകര്‍ത്തത്‌ തികച്ചും അപലപനീയമാണ്‌.ദേവാലയം സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിനു നിയമപരമായ സാധുത ഇല്ല
എന്ന വാദം തീര്‍ത്തും തെറ്റായ ഒരു പ്രചരണമാണ്‌.
രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികളുടെ ഈ ആരാധന ആലയം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി പൊളിച്ചതിനെതിരെ    നിയമനടപടികള്‍    സ്വികരിക്കുന്നതാണ്‌     എന്ന്‌  രൂപത   പി . ആർ . ഓ  ഫാദർ  ജിന്റോ  കെ . ടോം   അറിയിച്ചു.

 

Foto
Foto

Comments

leave a reply

Related News