2027 ജനുവരി മാസം ഒന്നാം തീയതി ആഘോഷിക്കുന്ന, അറുപതാമത് ആഗോള സമാധാന ദിനത്തോടനുബന്ധിച്ചു, ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശത്തിന്റെ പ്രമേയം പ്രസിദ്ധീകരിച്ചു. വത്തിക്കാനിലെ സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററിയാണ് പ്രമേയത്തെ സംബന്ധിച്ചുള്ള, വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. "സാങ്കേതികവിദ്യയെ നിരായുധീകരിക്കുക, സമാധാനത്തെ സേവിക്കുക: രാഷ്ട്രീയം ഒരു മുൻകരുതൽ ഉത്തരവാദിത്തം", എന്നതാണ് സമാധാന ദിന സന്ദേശ പ്രമേയം.
ഈ പ്രമേയത്തിലൂടെ, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കാൻ വിളിക്കപ്പെടുന്നവരുടെ ധാർമ്മിക ഉത്തരവാദിത്തത്തിലേക്ക് പരിശുദ്ധ പിതാവ് ശ്രദ്ധ ക്ഷണിക്കുന്നുവെന്നു, ഡിക്കസ്റ്ററിയുടെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മനുഷ്യന്റെ അന്തസ്സ് പ്രോത്സാഹിപ്പിക്കാനും സമാധാനം കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാനും, ഈ പ്രമേയം മനുഷ്യരാശിയെ മുഴുവൻ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
സൈനിക തിരഞ്ഞെടുപ്പുകൾ നിർമ്മിത ബുദ്ധിയെ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും, ജനങ്ങളുടെ ജീവിതവും ജനങ്ങൾക്കിടയിലെ സഹവർത്തിത്വവും ഉൾപ്പെടുന്ന പശ്ചാത്തലങ്ങളിൽ മനുഷ്യന്റെ ഉത്തരവാദിത്തവും മാനുഷിക തത്വങ്ങളും സംരക്ഷിക്കാൻ കഴിവുള്ള കരാറുകൾ പ്രോത്സാഹിപ്പിക്കുവാനുള്ള പരിശുദ്ധ പിതാവിന്റെ, അന്താരാഷ്ട്ര സമൂഹങ്ങളോടുള്ള അഭ്യർത്ഥനയും, ഈ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ, ഡിക്കസ്റ്ററിയുടെ വാർത്താകുറിപ്പിൽ അടിവരയിട്ടു പറയുന്നു. "യുദ്ധത്തെ ധാർമ്മികമായി സ്വീകാര്യമാക്കാൻ കഴിയുന്ന ഒരു അൽഗോരിതവും ഇല്ല" എന്ന പരിശുദ്ധ പിതാവിന്റെ ചാക്രിക ലേഖനം മഞ്ഞീഫിക്ക ഉമാനിത്താസിലെ വാക്കുകളും കുറിപ്പിൽ ചൂണ്ടിക്കാണിച്ചു.





Comments