Foto

ഹൈദരാബാദ് സർവകലാശാലയിൽ ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം

ഹൈദരാബാദ് സർവകലാശാലയിൽ ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം

യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദിലെ, സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, അടുത്ത അധ്യയനവർഷത്തേക്കുള്ള (2022-24) ലെ എം.ബി. എ. പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ ഓൺ ലൈൻ ആയി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ ,ബിരുദം/തത്തുല്യ യോഗ്യത (മൂന്നുവർഷം)ഉള്ളവരും  ഫസ്റ്റ് ക്ലാസിൽ കോഴ്സ് പൂർത്തീകരിച്ചവരുമായിരിക്കണം. ഈ അധ്യയന വർഷത്തിൽ അവസാനവർഷ ബിരുദത്തിന് പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രത്യേക പ്രവേശന പരീക്ഷയില്ലാത്തതിനാൽ,കാറ്റ് (2021) സ്കോർ പരിഗണിച്ചാണ്, തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഗ്രൂപ്പ് ഡിസ്‌കഷൻ/ഇന്റർവ്യൂ എന്നിവയ്ക്ക് അപേക്ഷകരെ ഷോർട് ലിസ്റ്റ് ചെയ്യുന്നത്. അപേക്ഷാ സമർപ്പണത്തിന്, ജനുവരി 31 വരെ അപേക്ഷിക്കാം.

സ്പെഷലൈസേഷനുകൾ

1.മാർക്കറ്റിങ്

2.ഫൈനാൻസ്

3.ഓപ്പറേഷൻസ്

4.ഹ്യൂമൺ റിസോഴ്‌സസ്

5.ഓൺട്രപ്രണർഷിപ്പ്

6.ബിസിനസ് അനലറ്റിക്‌സ്

7.ബാങ്കിങ് 

ഓൺ ലൈൻ അപേക്ഷാ സമർപ്പണത്തിന്

acad.uohyd.ac.in/mba22.html 

ഡോ.ഡെയ്സൻ പാണേങ്ങാടൻ

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News