Foto

മദ്യ വ്യാപന നയത്തിനെതിരെ പ്രതിഷേധ സദസ്സുകളും റാലികളും 26 മുതൽ - മദ്യ വിരുദ്ധ സമിതി

മദ്യ വ്യാപന നയത്തിനെതിരെ പ്രതിഷേധ സദസ്സുകളും
റാലികളും 26 മുതൽ  -  മദ്യ വിരുദ്ധ സമിതി

കൊച്ചി : നാടെങ്ങും മദ്യശാലകൾ ആരംഭിച്ച് , മദ്യവ്യാപനം നടത്താനുള്ള സർക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ ആഗോള ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് പ്രതിഷേധ സദസുകളും റാലിയും സംഘടിപ്പിക്കുമെന്ന് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കലും സംസ്ഥാന വക്താവ് അഡ്വ ചാർളി പോളും അറിയിച്ചു.
വിവിധ മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രതിഷേധ സദസുകൾ നടത്തുക. കേരളത്തിലെ 35 രൂപതകളിലും ആക്ഷൻ സമിതികൾ രൂപീകരിച്ച് പ്രതിഷേധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
മദ്യത്തിന്റെ നിർമ്മാണം , സൂക്ഷിപ്പ് , വിതരണം , ഉപഭോഗം എന്നിവ നിയന്ത്രിക്കാനുള്ള അധികാരം സർക്കാരിന് മാത്രമാണുള്ളത്. ഈ അധികാരം ഉപയോഗിച്ച് മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കാൻ എന്താണ് നടപടി എന്നാണ് സർക്കാർ വ്യക്തമാക്കേണ്ടത്. അല്ലാതെ മദ്യവർജനം നടത്താൻ ജനങ്ങളെ ഉപദേശിക്കും , അതാണ് ഞങ്ങളുടെ നയമെന്ന് സർക്കാർ പറയുന്നത് ശരിയല്ല. മദ്യവർജനം എന്നത് നയമല്ല; ഒരു ഉപദേശ പ്രക്രിയയാണ്. മദ്യ വ്യാപനം നടത്തി ജനങ്ങളെ ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. മദ്യവും ലോട്ടറിയും ചൂഷണോപാധികളാണ്. അത് വഴി ആരും രക്ഷപെട്ടിട്ടില്ല; നശിച്ചിട്ടേയുള്ളു. സർക്കാരിന്റെ മദ്യനയ വൈകല്യം ചൂണ്ടിക്കാട്ടി, ജനങ്ങളെ ബോധവത്ക്കരിച്ച്, സമര സജ്ജരാക്കുവാനും സർക്കാരിനെ തിരുത്തിക്കുവാനുമാണ് പ്രതിഷേധ - ബോധവത്ക്കരണ സദസുകൾ സംഘടിപ്പിക്കുന്നതെന്ന് ഫാ ജോൺ അരീക്കലും അഡ്വ ചാർളി പോളും പറഞ്ഞു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതിയുടെ 23-മത് സംസ്ഥാന വാർഷികവും ജനറൽ ബോഡിയും പാലാരിവട്ടം പി.ഒ സി യിൽ ജൂൺ 14 ചൊവ്വാഴ്ച രാവിലെ 10 ന് ചേരും . സംസ്ഥാന ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

Comments

leave a reply

Related News