ന്യൂഡൽഹി: ഡൽഹി രൂപതയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ വർഷത്തിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു. വിശുദ്ധ യൗസേപ്പ് പിതാവിനെ ആഗോള സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റി അന്‍പതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ ഈ വർഷം വിശുദ്ധ യൗസേപ്പ് പിതാവിന്റെ വർഷമായി 2020 ഡിസംബർ 8 ന് പ്രഖ്യപിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് രൂപതാ തലത്തിൽ യൗസേപ്പ് പിതാവിന്റെ വർഷത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കപ്പെട്ടത്.
വിശുദ്ധ യൗസേപിതാവിന്റെ നാമത്തിലുള്ള കാൽക്കാജിയിലെ സെന്റ് ജോസഫ് ദേവാലയത്തിലായിരുന്നു തിരു കർമ്മങ്ങൾ നടന്നത്. യൗസേപ്പ് പിതാവിന്റെ വർഷത്തിന്റെ അനുസ്മരണത്തിനായി ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രതിഷ്ഠിക്കേണ്ട പതാകയുടെ പ്രകാശനവും ആർച്ച്ബിഷപ്പ് നിർവഹിച്ചു.
ഫരീദാബാദ് രൂപത വികാരി ജനറാൾ മോണ്‍സിഞ്ഞോർ ജോസ് വെട്ടിക്കൽ, കാൽക്കാജി ഇടവക വികാരി ഫാ. ബെന്നി പാലാട്ടി, രൂപതയിലെ മറ്റു വൈദീകർ, സന്ന്യസ്തർ, പാസ്റ്ററൽ കൗണ്‍സിൽ മെമ്പേഴ്സ്, വിവിധ സംഘടനകളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
Comments