Foto

ദൈവവിശ്വാസത്തിന്റെ തണലില്‍ കഴിയുന്ന മനുഷ്യരിൽ അകാരണഭയവും വിദ്വേഷവും വെറുപ്പും പടര്‍ത്തി നേട്ടം കൊയ്യാമെന്ന കണ്ടെത്തലിന്റെ പേരാണ് തീവ്രവാദം.

 

മെയ് 21 ന് ആലപ്പുഴയില്‍ നടന്ന പോപ്പൂലര്‍ ഫ്രണ്ട്  റാലിയിലെ മുദ്രവാക്യമാണ്  വാര്‍ത്തകളില്‍ ഇടം പിടിച്ച ഏറ്റവും  പുതിയ വിവാദം.നല്ല നാടന്‍ മണമുള്ള ഈണത്തില്‍ഒരു കുട്ടി എന്തൊക്കൊയോ പാടുന്നു. കൂടെ കുറെയേറെ  ആളുകള്‍ അതേറ്റു പാടുന്നു.നടക്കുന്നത് തെരുവിലൂടെയാണ് '' അരിയും മലരും കുന്തിരിക്കവും വാങ്ങുന്നതിനെക്കുറിച്ചാണ് ആദ്യ ഭാഗം.പിന്നെയാണ്  അതിന്റെ  ദുര്‍ഗന്ധം നിറഞ്ഞ ഭാഗം.

എന്തുകൊണ്ട് നമ്മുടെ തെരുവുകളില്‍ തീവ്രവാദപ്രസ്ഥാനങ്ങള്‍ മതവിശ്വാസികളെയും നയിച്ചുകൊണ്ട് കുഴലൂതി നടന്നു പോകുന്നത്.ആ  കുട്ടിയോട് സഹതാപമാണ്, അതെല്ലാവരും പറഞ്ഞുകഴിഞ്ഞു.കുട്ടിയോടെന്നല്ലാ  ആ വഴിയിലൂടെ നടന്നവരോടെല്ലാം സഹതാപമുണ്ട്. അവരെ ഇത്ര ഭയപ്പെടുത്തുന്നതും വെറുപ്പിന്റെ വഴി  നടത്തുന്നതും  എന്താണ്  ?  ആരാണ് ? എത്ര സമര്‍ത്ഥമായി മുലപ്പാലിന്റെ ഗന്ധം മാറാത്ത ചുണ്ടിലേക്ക് തേന്‍പുരട്ടിയ നാടന്‍ ഈണത്തിന്റെ നിറത്തില്‍ വിഷം പുരട്ടികൊടുക്കുന്നു തീവ്രവാദികള്‍.

ഒരു മതസമൂഹത്തിന് ഈ നാട്ടില്‍ കേരളത്തില്‍,ഇന്ത്യയില്‍ ആശങ്കയുണ്ടോ ?  ഉണ്ടെങ്കില്‍ അത് എന്താണ് ? അത് ചര്‍ച്ച ചെയ്യണ്ടത് ആരാണ് ?  പരിഹാരം എങ്ങനെയാണ് ? പെട്രോളിയത്തിന്റെയും ,പാചകവാതകത്തിന്റെയും വില കയറ്റവും ,പാലങ്ങള്‍ നിലം പതിക്കുന്നതും വെള്ളപ്പൊക്കവും,കുടിയൊഴിപ്പിക്കലും,കടക്കെണിയും ,വിഷയമാകേണ്ട തിരഞ്ഞെടുപ്പുകാലത്ത് അതിന് മറതീര്‍ക്കാന്‍ ത്രീവ്രവാദികളെ തെരുവില്‍ കയറൂരി വിടുന്നത് രാഷട്രീയ മുതലെടുപ്പാണ്.ഇതില്‍ തെല്ലുപോലും മതബോധമില്ല.മതത്തിന്റെ ആശങ്കകള്‍ ത്രീവ്രവാദികളല്ലേ പറയേണ്ടത് എന്ന് സിറിയിലും,അഫ്ഗാനും ഉള്‍പ്പെടെയുള്ള നാടുകള്‍ ഓര്‍മ്മിപ്പിക്കുന്നു.തീവ്രവാദനിലപാടുകാരുടെ പിന്തുണകൊണ്ട് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ സോഷ്യലിസ്റ്റ് ആശയം പേറുന്ന ഭരണകൂടത്തിന്റെ പാര്‍ലമെന്ററി മോഹികളുണ്ടെന്നതാണ്  ഏറ്റവും  ഞെട്ടിപ്പിക്കുന്നത്.നാല് വോട്ടിനുവേണ്ടി മതം വില്‍പ്പനചരക്കാക്കുന്നത് അധികാരമെന്ന ലാഭമോഹമാണ്്.

തെരുവില്‍ കുട്ടിയുടെ പാട്ടേറ്റുപാടിയവരുടെ കണ്ണില്‍ ഞാന്‍ കണ്ടത് ഭയമാണ്.പരസ്പരം പരതുന്നതാണ് ചുറ്റും നോക്കുന്നവരാണ്.അവരില്‍ നമ്മുടെ അയല്‍പകത്തുള്ളവരോ,സ്‌നേഹിതരോ സഹപാഠികളോ ആണുള്ളത്.ഭയം ജൈവപരമായ ഒരു വികാരമായി പ്രതിരോധിക്കാന്‍ പ്രേരിപ്പിക്കും അതിനെ പരിഷ്‌കൃത സമൂഹം കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണ്.ആധുനിക സമൂഹത്തില്‍,22 ാമാം നൂറ്റാണ്ടില്‍,വൈദവത്തിന്റെ നാട്ടില്‍,ജനാധിപത്യത്തിന്റെ മൗലികമായ ഈ വേദഭൂമിയില്‍ ഒരു ജനതയ്ക്ക് മതത്തിന്റെ ലേബല്‍ ഭയത്തിനും വെറുപ്പിനും കാരണമാകുന്നെങ്കില്‍ അതു പരിഹരിക്കാന്‍ കാലന്റെയും ചെകുത്താന്റെയും കൂട്ടുവേണോ?.ദൈവവിശ്വാസതത്തിന്റെ തണലില്‍ കഴിയുന്ന മനുഷ്രില്‍ അകാരണഭയവും വിദ്വേഷ്യവും വെറുപ്പും പടര്‍ത്തി നേട്ടം കൊയ്യാമെന്ന് കണ്ടുപിടിത്തത്തിന്റെ പേരാണ് തീവ്രവാദം.വെറുപ്പിന്റെ കുഴലുത്തന്ന  മനുഷ്യരെ ഒറ്റുകൊടുക്കുന്ന അധികാരികള്‍ കുറിച്ച് കഴിയുമ്പോള്‍ അത്തിച്ചു നില്ക്കും

 

THE MAYOR WAS DUMB AND THE CONNCIL STOOD AN IF THEY WERE CHANGED INTO BLOCKS OF WOOD UNABLE TO MORE A STEP OR CRY


എന്ന മട്ടില്‍ അപ്പോഴേക്കും അവരുടെ മുന്‍പിലൂടെ വിഷം കുടിച്ച ഒരു തലമുറയില്‍ നിന്നും മറ്റൊന്നിലേക്ക്  നമ്മുടെ ചുറ്റുമുള്ളവര്‍ വെറുപ്പിന്റെ പുതിയ മതങ്ങളുടെ ശിഷ്യരാകും. പര്‌സപരം വെന്ത് വെണ്ണീറാകും.പാലക്കാടും ആലപ്പുഴയിലും സ്‌കോര്‍ ലെവല്‍ ചെയ്യുന്നത് പോലെ ആയിരിക്കില്ല അത്.അത്  അറിയാന്‍ അനുഭവിക്കുന്നത്  വരെ കാത്തിരിക്കണോ.

വെറുപ്പിനെ വെറുപ്പുകൊണ്ട് നേടിടുന്നതാണ് ചെകുത്താന് പ്രിയം. തെരുവുതോറും വെറുപ്പുകൊണ്ട് വിതയ്ക്കുന്നതെല്ലാം കൊയ്തെടുക്കാന്‍ ബാക്കിയുണ്ടാവുക ആരായിരിക്കും? സമചിത്തരായി അന്ധത ബാധിക്കാത്ത ഒരു വിശാല ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ നന്മയുടെ സൂര്യന്‍ പ്രകാശിച്ചു നില്‍ക്കുന്നത്. മതത്തിന്റെ ഉടമസ്ഥത തീവ്രവാദികള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ വിട്ടു നല്കി മൗനം പാലിക്കുന്നവര്‍ അതു വെടിയണം. ചില പ്രകടനങ്ങള്‍ തെറ്റെന്നു പറയണം. അതിലൊന്നാണ് ആലപ്പുഴയിലേത്. വര്‍ഗ്ഗീയത, വിഭാഗീയത, പക്ഷപാതം ഇതെല്ലാം മുതലെടുപ്പു രാഷ്ട്രീയത്തിന്റെ അടുക്കളയില്‍ വേവിച്ചെടുക്കാന്‍ ഇനിയും ശ്രമിച്ചാല്‍ അത് കാളകൂടത്തെക്കാള്‍ മോശമാകും. ഉത്തരവാദപ്പെട്ടവരുടെ ചര്‍ച്ചയും സംവാദവുമാണ് ജനാധിപത്യ ലോകത്തെ നയിക്കേണ്ടത്. തെരുവില്‍ പരസ്പരം പോരടിക്കാന്‍ കാത്തുനില്ക്കുന്നവര്‍ എല്ലാവരും ഇരകളാണ്. ശുദ്ധമണ്ടന്മാരാണ്. നിങ്ങളെയും കൊണ്ട് പോകുന്ന പൈഡ് പൈപ്പര്‍ ആരെന്നുപ്പോലും നിങ്ങള്‍ അറിയുന്നില്ല. വാളുമായി നടക്കുന്നവരെല്ലാം ഇരകളാണ്. ഇന്നൊരാളെ വെട്ടിയാല്‍ നാളെ രണ്ടുപേര്‍ നിങ്ങളെ വെട്ടും. വാളുവില്‍ക്കുന്നവര്‍ ഉറക്കെ ചിരിക്കുന്നുണ്ടാവും. ഇന്ത്യയുടെ കേരളത്തിന്റെ നമ്മുടെ ഇടവഴികളില്‍ തെരുവുകളില്‍ ആ ചിരി മുഴക്കാതിരിക്കട്ടെ.

Comments

leave a reply

Related News