Foto

ന്യൂനപക്ഷ മതതീവ്രവാദത്തെക്കാൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എതിർക്കപ്പെടേണ്ടത് ഭൂരിപക്ഷ തീവ്രവാദം: പി ജയരാജൻ

കെസിബിസി ന്യൂസ് അവതരിപ്പിക്കുന്ന "സോദരർ സർവ്വരും" എന്ന രാഷ്ട്രീയ സംവാദം പരമ്പരയിൽ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ  കേരളസമൂഹത്തിന് വേണ്ടി എത്രത്തോളം നിലകൊണ്ടു എന്ന്  ഫ്രാൻസിസ് മാർപാപ്പയുടെ  സോദരർ സർവ്വരും Fratelli Tutti എന്ന ചാക്രികലേഖനത്തിൻ്റെ അടിസ്ഥാനത്തിൽ പ്രമുഖ കമ്മ്യുണിസ്റ്റ് നേതാവ് പി ജയരാജൻ വിശദമാക്കുന്നു.

കേരള കത്തോലിക്കാ സഭ ദരിദ്രർക്കും തൊഴിലാളികൾക്കും വേണ്ടി സേവനം ചെയ്യുമ്പോൾ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ അതിൽ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് പി ജയരാജൻ വിശദീകരിക്കുന്നു.

കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ, മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ, ദരിദ്ര ജനതയുടെ ഉന്നമനം  എന്നിവയിൽ   കമ്മ്യൂണിസ്റ്റ് സർക്കാരുകളും പാർട്ടിയും വഹിച്ച പങ്ക് അദ്ദേഹം പങ്കുവയ്ക്കുന്നു .

ന്യൂനപക്ഷ മത വർഗീയത യെക്കാൾ ഭൂരിപക്ഷം മതവർഗീയതയാണ് ഇന്ത്യയിൽ കൂടുതൽ അപകടകാരി എന്നതും ന്യൂനപക്ഷമത വർഗീയതയെക്കാൾ കൂടുതൽ പൊതു സമൂഹത്തിൻ്റെ ശ്രദ്ധ ഭൂരിപക്ഷ മത വർഗീയതക്കെതിരെ ആകണമെന്ന് അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.

ഹാഗിയാ സോഫിയ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായ എതിർപ്പ് രേഖപ്പെടുത്തി എന്ന്  അദ്ദേഹം അവകാശപ്പെടുന്നു. 

കമ്മ്യൂണിസ്റ്റുകാർ നിരീശ്വരവാദികൾ എന്നത് തെറ്റിദ്ധാരണ മാത്രമാണ് എന്നും  അതിൻറെ പേരിൽ ചിലർ രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തി എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറിയും കെസിബിസി ന്യൂസ് ചീഫ്  എഡിറ്ററുമായ. ഫാദർ  എബ്രഹാം ഇരുമ്പിനിക്കൽ ആണ് ഈ സംവാദ പരമ്പരയിൽ ശ്രീ പി ജയരാജനുമായി സംവദിച്ചത്. 

വിശദമായി അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Comments

  • 19-03-2021 07:00 PM

    Wow

leave a reply

Related News