സൗരോർജ വൈദ്യുതി പ്ലാന്റ് സമർപ്പണം നടത്തി
സൗരോർജം പോലുള്ള പാരമ്പര്യേതര ഊർജ ഉറവിടങ്ങളുടെ പ്രസക്തിയെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത് അഭിപ്രായപ്പെട്ടു. വല്ലകം സെന്റ് മേരീസ് പള്ളിയങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ വൈദ്യുതി പ്ലാന്റിന്റെ സമർപ്പണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളും മറ്റു പൊതു സ്ഥാപനങ്ങളും ഈ പദ്ധതിയിൽ സഹകരിക്കുവാൻ മുന്നോട്ടു വരുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്കരൻ അധ്യക്ഷയായിരുന്നു. 15 കിലോവാട്ട് പവർ ശേഷിയുള്ള ഓൺ ഗ്രിഡ് പ്ലാന്റിൽ നിന്ന് പള്ളി, വൈദിക മന്ദിരം, പാരീഷ്ഹാൾ എന്നിവിടങ്ങളിലേക്കാണ് വൈദ്യുതി ലഭ്യമാക്കുന്നത്. എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ സാങ്കേതിക സഹായത്തോടെയാണ് 38 പാനലുകളുള്ള സോളാർ പ്ലാന്റ് സ്ഥാപിച്ചത്. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിൽ പദ്ധതി വിശദീകരണം നടത്തി. വികാരി ഫാ.ടോണി കോട്ടയ്ക്കൽ, ഗ്രാമപഞ്ചായത്തംഗം മിനി തങ്കച്ചൻ, സോളാർ പദ്ധതി കോ ഓർഡിനേറ്റർ കേണൽ അഗസ്റ്റിൻ മങ്ങാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു. കൈക്കാരൻമാരായ അബ്രാഹം മങ്ങാട്ട്, ജോർജ് പഴേമഠം , . മാത്യു നെടുപാറപ്പുറം, സഹൃദയ കോർഡിനേറ്റർമാരായ റജി ജയിംസ്, ജീസ് പി പോൾ എന്നിവർ നേതൃത്വം നൽകി.
Comments