Foto

പോള്‍രാജ്‌ പി. - എം.സി.എ പ്രസിഡന്റും വി.സി.ജോര്‍ജ്ജുകുട്ടി - ജനറല്‍ സ്വെക്രട്ടറിയും

  പോള്‍രാജ്‌ പി. - എം.സി.എ പ്രസിഡന്റും  വി.സി.ജോര്‍ജ്ജുകുട്ടി - ജനറല്‍ സ്വെക്രട്ടറിയും

തിരുവനന്തപുരം; മലങ്കര കാത്തലിക്‌ അസോസിയേഷന്‍ (എം.സി.എ) സഭാതല സമിതി യുടെ പ്രസിഡന്റായി പി. പോള്‍രാജ്‌ (മാര്‍ത്താണ്ഡം) ജന.സ്വെക്രട്ടറിയായി വി.സി. ജോര്‍ജ്ജുകുട്ടി (മുവാറ്റുപുഴ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍; ദ്രഷറര്‍ - ജോസ്‌ വറുഗീസ്‌ (ബാംഗ്ളൂര്‍), വൈസ്‌ പ്രസിഡന്റുമാരായി ജേക്കബ്ബ്‌ കളപ്പുരയ്ക്കല്‍ (തി രുവനന്തപുരം), ജോജി വിഴലില്‍ (തിരുവല്ല), രാജ്രേ്രേന്‍ പി. (പാറശാല), ബാബു ജോര്‍ജ്ജ്‌ (പൂന), ലാലി ജോസ്‌ കണ്ണന്താനം (ബത്തേരി), മേരിക്കുട്ടി എബ്രഹാം (പത്തനംതിട്ട), സിജു റോയി (മാവേലിക്കര), സ്വെക്രട്ടറിയായി വല്‍സല സൈമണ്‍ (ഡല്‍ഹി), എക്സിക്യൂട്ടീവ്‌ അംഗങ്ങളായി പി.കെ.ചെറിയാന്‍ (ബാംഗ്ളൂര്‍), വിപി മത്തായി (ബത്തേരി) അഡ്വ: വല്‍സ ജോണ്‍ (തിരുവനന്തപുരം), ജോസ്‌ മാത്യു അലക്‌സാണ്ടര്‍ (പൂന).
വാര്‍ഷിക സമ്മേളനം മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ബസേലിയോസ്‌ കര്‍ദ്ദിനാള്‍ ക്ലീമിസ്‌ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബിഷപ്പ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മ്മെതാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ്‌ വി.പി മത്തായി അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ അരീക്കല്‍ തെരഞ്ഞെടുപ്പിന്‌ മേല്‍നോട്ടം വഹിച്ചു.
പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട പി. പോള്‍രാജ്‌, മാര്‍ത്താണ്ഡം രുപതാംഗമാണ്‌. തമിഴ്നാട്ര്പദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ സംസ്ഥാന ജനറല്‍ സ്വെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. കോള്‍പ്പിംഗ്‌ ഇന്ത്യ എന്ന സാമുഹ്യ സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു. എം.സി.എ മാര്‍ത്താണ്ഡം രൂപതാ പ്രസിഡന്റ്‌, സഭാതല മുന്‍ പ്രസി ഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട. മാര്‍ത്താണ്ഡം രൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ അംഗംകൂടിയാണ്‌.
ജനറല്‍ സ്വെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി.സി.ജോര്‍ജ്ജുകുട്ടി, മുവാറ്റുപുഴ രൂപതാംഗമാണ്‌. എം.സി.വൈ.എം സഭാതലപ്രസിഡന്റ്‌, കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌, ഐ.സി.വൈ.എം. ദേശീയ പ്രഥ്മ ദ്രഷറാര്‍ എന്നീ നിലകളില്‍ യുവജനപ്രസ്ഥാനത്തിലും എം.സി.എ മൂവാറ്റുപുഴ രൂപതാ പ്രസിഡന്റ്‌, സഭാതല എക്സിക്യൂ ട്ടരീവ്‌ അംഗം, കെ.സി.എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേരള സഭയുടെ പാസ്റ്ററല്‍ കൌണ്‍സിലായ കേരള കാത്തലിക്‌ കൌണ്‍സിലിന്റെ സ്റെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. ഇപ്പോള്‍ മുവാറ്റുപുഴ രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ സ്വെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്നു. വൈ.എം.സി.എ കേരള റീജണല്‍ കമ്മിറ്റി അംഗം, സബ്റീജിണല്‍ ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളിലും സാമൂഹൃ സാസ്‌കാരിക സംഘടന തലങ്ങളിലും നേതൃത്വം നല്‍കിയ വ്യക്തിയാണ്‌.
ഫാ. ജോണ്‍ അരീക്കല്‍ (എം.സി.എ) ഇലക്ഷന്‍ ഓഫീസര്‍ & എം.സി. സഭാതല വൈദീകോപദേഷ്ടാവ്‌

 

Comments

leave a reply

Related News