Foto

വിലങ്ങാട് ഇടവകക്കാർ വീണ്ടും നിർമ്മിച്ച് നൽകി 13 സ്നേഹവീടുകൾ

വിലങ്ങാട് ഇടവകക്കാർ വീണ്ടും നിർമ്മിച്ച് നൽകി 13  സ്നേഹവീടുകൾ

വിലങ്ങാട്: ദുർവിധിയിൽ തകർന്നു തളരുന്നവർക്ക് താങ്ങായി രൂപത ഒപ്പമുണ്ട്  എന്ന  പ്രഖ്യാപനത്തോടെ വിലങ്ങാട് ഉരുൾപൊട്ട'ലിൽ വീടുകൾ നഷ്ടമായ കുടുംബങ്ങൾക്കായി 11 ഭവനങ്ങൾ പണിതു നൽകി സാമൂഹിക പ്രതിബദ്ധതയുടെ പുതിയൊരു അധ്യായം രചിക്കുകയാണ് താമരശ്ശേരി രൂപത.
2019 ഓഗസ്റ്റ് എട്ടിന് വിലങ്ങാടിനെ വിറങ്ങലിപ്പിച്ച ആലിമലയിലെ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെ'വർക്കും ഭാഗികമായി തകർവർക്കും അപകടഭീഷണി മൂലം താമസിക്കാനാകാത്തവർക്കുമായി 11 വീടുകളാണ് വിലങ്ങാട് സെന്റ് ജോർജ്ജ് ഇടവകയുടെ നേതൃത്വത്തിൽ താമരശേരി രൂപത പടുത്തുയർത്തിയത്. ഒരക്കോടി രൂപയോളം ചിലവിലാണ് വിലങ്ങാട്   മുണ്ടോങ്കണ്ടത്തിൽ  താമരശ്ശേരി  രൂപതയുടെ കാരുണ്യ ഭവൻ വീടുകൾ പൂർത്തിയായത്.
വിലങ്ങാട് ടൗണിനടുത്ത്  മുണ്ടോങ്കണ്ടത്തിൽ  ഒരേക്കർ 16 സെന്റ്  സ്ഥലം വിലയ്ക്കുവാങ്ങി ഓരോ വീടിനും 12 ലക്ഷം രൂപ വീതം ചിലവിലാണ് പണിതീർത്തത്. ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുതിനായി ഒരു സാംസ്‌കാരിക നിലയവും നിർമ്മിച്ചിട്ടുണ്ട്
. എല്ലാ വീടുകളിലേയ്ക്കും റോഡ് എത്തു വിധത്തിൽ സ്ഥലം ക്രമീകരിച്ചാണ് വീടുകളുടെ പ്ലാൻ ക്രമികരിച്ചത്. രണ്ട് കിടപ്പു മുറികൾ, ഹാൾ, അടുക്കള, ശുചിമുറി, സിറ്റൗട്ട് എിങ്ങനെ 802 ചതുരശ്ര അടിയിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത് . വീട് വാസ യോഗ്യമല്ലാതാകുകയും അപകട ഭീഷണി മൂലം താമസിക്കാനാകാത്തവരുമായ മറ്റ് നാലു കുടുംബങ്ങൾക്ക് കൂടി വീട് നിർമ്മിക്കുന്നതിനാവശ്യമായ വസ്തുക്കൾ വാങ്ങി നൽകിയും സഹായമായിട്ടുണ്ട് . ഇടവക വികാരി ഫാ.മാത്യു തകിടിയേലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ആന്റണി ഒറ്റപ്ലാക്കൽ, തോമസ് മാത്യുകാരിക്കുന്നേൽ , പി.എ.ജോ പുതിയാമറ്റത്തിൽ, ജോഷി കൂനാനിക്കൽ എന്നിവരും പാരീഷ് കൗസിലും ചേർന്നാണ് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.
ഇത് രൂപതാ കുടുംബം ഒരുമിച്ചു നിന്നതിന്റെ വിജയമാണെും ഇനിയും കൂട്ടായ്മയിലൂടെ അനേകർക്ക് ആശ്വാസമാകാൻ നമ്മൾക്ക് സാധിക്കട്ടെയെന്നും  ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആശംസിച്ചു.
2012 ഓഗസ്റ്റ് ആറിന് ആനക്കാംപൊയിൽ, പുല്ലൂരാംപാറ പ്രദേശങ്ങളിൽ എട്ടുപേരുടെ ജീവൻ പൊലിഞ്ഞ  ഉരുൾപൊട്ടൽ ദുരന്തങ്ങളിലും രൂപത സംവിധാനങ്ങൾ രക്ഷാ പ്രവർത്തനം മുതൽ ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കുതുവരെ സജീവമായിരുന്നു. ആനക്കാംപൊയിലിൽ രൂപത സിഒഡിയുടെ നേതൃത്വത്തിൽ ഒരുക്കിയ 'സാന്ത്വനം നഗറിൽ' പതിനൊന്നും  പൂല്ലൂരാപാറയിൽ രണ്ടും  ഉൾപ്പെടെ 13 വീടുകളാണ് നിർമ്മിച്ചു നൽകിയത്.

 

Foto

Comments

leave a reply

Related News