ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
ഡല്‍ഹിയിലുള്ള ദേശീയ നിയമ സര്‍വകലാശാലയിലെ പ്രവേശനത്തിന് നടത്തുന്ന ആള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റ് ന് ഇപ്പോള്‍ അപേക്ഷിക്കാം.
പഞ്ചവര്‍ഷ നിയമബിരുദ പ്രോഗ്രാമായ ബി.എ.എല്‍.എല്‍.ബി ഓണേഴ്‌സ് കോഴ്സിന്റെ പ്രവേശനത്തിനു നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയാണ് , ആള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (ഐലറ്റ്). അപേക്ഷകര്‍ക്ക് 45 ശതമാനം മാര്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ ലഭിച്ചിരിക്കണം.പട്ടിക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 40 ശതമാനം മാര്‍ക്കു മതി. ഏപ്രില്‍ 7 വരെയാണ്, അപേക്ഷ സമര്‍പ്പിക്കാനവസരമുള്ളത്. ഈ അധ്യയന വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
പ്രവേശന പരീക്ഷ
മേയ് ഒന്നിനാണ് , എന്‍ട്രന്‍സ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം&ആനുകാലികം, ലോജിക്കല്‍ റീസണിങ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും.
ജനറല്‍ വിഭാഗത്തില്‍ 3,050 രൂപയാണ് പരീക്ഷാ ഫീസ്. രാജ്യത്ത് 23 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ കൊച്ചി, പരീക്ഷാ കേന്ദ്രമാണ്.
വിശദ വിവരങ്ങള്‍ക്ക് ;
https://nationallawuniversitydelhi.in/
Comments