Foto

സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ് 

സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ് 

ന്യൂനപക്ഷ മത വിഭാഗങ്ങളിലെ (ലാറ്റിൻ ,മുസ്ലീം, പരിവർത്തിത ക്രിസ്ത്യൻ) വിദ്യാർത്ഥിനികൾക്ക് , ബിരുദത്തിനും ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പഠിക്കാനുള്ള  CH മുഹമ്മദ് കോയ സ്കോളർഷിപ്പിന് (Renewal) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ സമർപ്പണത്തിന്റെ അവസാന തിയതി നവംബർ 11 ആണ്. ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത് , റിന്യൂവൽ അപേക്ഷകളാണ്. പുതുതായി അപേക്ഷ സമർപ്പിക്കുന്നതിന്, മറ്റൊരവസരം നൽകുന്നതായിരിക്കും.

അപക്ഷകയുടെ കുടുംബത്തിന്റെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകക്ക്, യോഗ്യതാ പരീക്ഷയിൽ ചുരുങ്ങിയത് 50% മാർക്കെങ്കിലും ലഭിച്ചിരിക്കണം. സ്വാശ്രയകോളേജുകളിെലെ സർക്കാർ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചവർക്കും റിന്യൂവലിന് അപേക്ഷിക്കാവുന്നതാണ്.

സ്കോളർഷിപ്പ് തുക

ബിരുദ വിദ്യാർത്ഥികൾക്ക് ;

Day scholars -5000/-

Hostelers -13000/-

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ;

Day scholars -6000/-

Hostelers-13000/-

 ആവശ്യമായ രേഖകൾ

▪️Bank passbook

▪️Mark list copy /Affidavit if result not       declared

▪️Income certificate

▪️Hostel fee receipt

ഓൺ ലൈൻ അപേക്ഷാ സമർപ്പണത്തിന് ;

http://dcescholarship.kerala.gov.in/dmw/

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Foto

Comments

leave a reply

Related News