Foto

സംസ്ഥാന  സർക്കാരിന്റെ കോളജ് വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ്

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കോളജ് വിദ്യാഭ്യാസ വകുപ്പു ഈ വർഷം ഒന്നാം വർഷ ക്ലാസ്സുകളിലേക്ക് പ്രേവേശനം ലഭിച്ച കോളജ് വിദ്യാർഥികൾക്കു നൽകുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.താഴെ കാണുന്ന സ്‌കോളർഷിപ്പുകൾക്കാണ്, ഇപ്പോൾ അപേക്ഷിക്കാനവസരം .നവംബർ 30 ആണ്, അപേക്ഷിക്കാനുളള അവസാന തീയ്യതി.

വിവിധ സ്കോളർഷിപ്പുകൾ

1.സുവർണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്

2.ഡിസ്ട്രിക്റ്റ് മെറിറ്റ് സ്‌കോളർഷിപ്പ്

3.സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്

4.ഹിന്ദി സ്‌കോളർഷിപ്പ്

5.സംസ്‌കൃത സ്‌കോളർഷിപ്പ്

6.മുസ്ലിം / നാടാർ സ്‌കോളർഷിപ് ഫോർ ഗേൾസ്

7.മ്യൂസിക് ആൻഡ് ഫൈൻആർട്സ് സ്‌കോളർഷിപ്പ്

അപേക്ഷാ ക്രമം

ഓൺലൈനായിട്ടാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സബ്മിറ്റ് ചെയ്തതിനു ശേഷം രജിസ്ട്രേഷൻ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ ഏഴിനു മുൻപ്, വിദ്ദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപന മേധാവിക്കു സമർപ്പിക്കണം. സ്ഥാപന മേധാവി, പ്രസ്തുത അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷം, ഡിസംബർ 15നകം സ്ഥാപനത്തിന്റെ 

ലോഗിൻ ഐ.ഡി. ഉപയോഗിച്ച്,അപേക്ഷകൾക്ക് അംഗീകാരം നൽകണം.

ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും മറ്റുവിവരങ്ങൾക്കും

www.dcescholarship.kerala.gov.in 

കൂടുതൽ വിവരങ്ങൾക്ക്

94460 96580 

94467 80308 

0471 2306580

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫഫസർ,

സെന്റ് തോമാസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

 

 

Foto

Comments

leave a reply

Related News