Foto

ടീച്ചേഴ്‌സ് ഗില്‍ഡ് വടക്കന്‍ മേഖലാ നേതൃസംഗമം നാളെ ബത്തേരിയില്‍

ടീച്ചേഴ്സ് ഗിൽഡ് വടക്കൻ മേഖലാ നേതൃസംഗമം 

സുൽത്താൻ ബത്തേരി ശ്രേയസ്സ് ഓഡിറ്റോറിയത്തിൽ വച്ച്

കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ   വടക്കൻ മേഖലാ നേതൃസംഗമം  നാളെ സുൽത്താൻ ബത്തേരി ശ്രേയസ്സ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പാഠങ്ങൾ അഭ്യസിപ്പിക്കുക മാത്രമല്ല, വിദ്യാർത്ഥികളുടെ ജീവിതത്തെ അതിന്റെ സമഗ്രതയിൽ കരുപ്പിടിപ്പിക്കുന്ന അടിസ്ഥാനസ്രോതസ്സായി ആധുനിക വിദ്യാഭ്യാസം മാറിയിരിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തിന്റെ ഘടന യുൾപെടെയുള്ള കാതലായ മാറ്റങ്ങളെ വിഭാവനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രതയോടെ ഈ വിഷയം കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കുകയും ശരിയായ ദിശ കുട്ടികൾക്ക് കൈമാറുകയും ചെയ്യുക എന്നതാണ് മേഖലാ നേതൃസംഗമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കണ്ണൂർ, തലശ്ശേരി, മാനന്തവാടി, ബത്തേരി , താമരശ്ശേരി, കോഴിക്കോട്, പാലക്കാട്, സുൽത്താൻ ബത്തേരി, തൃശൂർ, ഇരിങ്ങാലക്കുട തുടങ്ങിയ പത്ത് രൂപതകൾ ഉൾക്കൊള്ളുന്നതാണ് വടക്കൻമേഖല. ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും ബത്തേരി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.ജോർജ് കൊടാനൂർ മുഖ്യസന്ദേശം നൽകും. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. ചാൾസ് ലെയോൺ, സംസ്ഥാന ജനറൽ സെക്രട്ടറി സി.റ്റി. വർഗീസ്, സംസ്ഥാന ട്രഷറർ മാത്യു ജോസഫ് എന്നിവർ ചർച്ച നയിക്കും. വടക്കൻ മേഖലാ പ്രസിഡന്റ് ബിജു കുറുമുട്ടം, ജനറൽ സെക്രട്ടറി ഷൈജു. കെ.എബ്രഹാം, ട്രഷറർ ജോമറ്റ് എം.ജെ, ബത്തേരി രൂപതാ പ്രസിഡന്റ് ബിജു പോൾ എ.പി. ജനറൽ സെക്രട്ടറി ജിലി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും. തുടർന്ന് ആനുകാലിക വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും

Comments

leave a reply

Related News