Foto

വികാരിയച്ചന്‍ വൃക്ക ദാനം ചെയ്യും  ഇടവകാംഗത്തിന്  പുത്തന്‍ ജീവിതം

വികാരിയച്ചന്‍ വൃക്ക ദാനം ചെയ്യും 
ഇടവകാംഗത്തിന്  പുത്തന്‍ ജീവിതം

'ഓരോ കുടുംബത്തിന്റേയും കണ്ണീരുമായ്ക്കാന്‍ കഴിയുന്നതു ചെയ്യാനായിട്ടാണു താന്‍ വൈദികനായത് - ഫാ. ഷിബു നെല്ലിശേരി

അജി കുഞ്ഞുമോന്‍


തൃശൂര്‍: ഇരങ്ങാലക്കുട രൂപതയിലെ കനകമല ഇടവകയിലെ വിശ്വാസികളെ പ്രാര്‍ത്ഥനയിലാണ് സ്വന്തം വികാരിയച്ചനു വേണ്ടിയും ഇടവകാംഗത്തിന് വേണ്ടിയും.മറ്റുള്ളവര്‍ക്ക് വലിയ മാതൃകയായവുന്ന തീരുമാനത്തിന് ഒരു നാടാകെ ഒന്നടങ്കം ഹൃദയത്തില്‍ തൊട്ട് നന്ദി രേഖപ്പെടുത്തിയ ദിവസമാണിന്ന് 
ഈശോ കാണിച്ച ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശം തന്റെ പ്രവര്‍ത്തികളിലൂടെ ലോകത്തോട് പ്രഘോഷിക്കുന്നത് കനകമല തീര്‍ത്ഥാടന കേന്ദ്രം റെക്ടറായ ഫാ. ഷിബു നെല്ലിശേരിയാണ്. ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് അതികഠിനമായ വിധത്തില്‍ വേദനകളിലൂടെ കടന്നുപോകുന്ന കനകമല കണ്ണമ്പുഴ ബെന്നി ജിന്‍സി ദമ്പതികളുടെ മകന്‍ ബെന്‍സനാണ് വൃക്ക സ്വീകരിക്കുന്നത്.ബെന്‍സന്റെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഡയാലിസിസ് നടത്തി മുന്നോട്ട് പോകുന്നതിനിടെയാണ് എത്രയും വേഗം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയാലേ ജീവന്‍ രക്ഷിക്കാനാവൂവെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. മാതാപിതാക്കള്‍ വൃക്ക ദാനത്തിന് തയാറായെങ്കിലും രണ്ടുപേരുടെയും അനുയോജ്യമല്ലെന്ന് കണ്ടെത്തി. അന്വേഷണം തുടരുന്നതിനിടെയാണ് പൂര്‍ണ്ണ മനസ്സോടെ സന്നദ്ധത അറിയിച്ച് വികാരിയച്ചനായ ഫാ. ഷിബു നെല്ലിശേരി രംഗത്തുവരുന്നത്. പരിശോധനയില്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. താന്‍ ചെയ്യുന്നത് ചെറിയ കാര്യമാണെന്ന ചിന്തയില്‍ വൈദികന്‍ പറഞ്ഞത് ഇങ്ങനെ: ''ഓരോ കുടുംബത്തിന്റേയും കണ്ണീരുമായ്ക്കാന്‍ കഴിയുന്നതു ചെയ്യാനായിട്ടാണു താന്‍ വൈദികനായത്. ബെന്‍സന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക നല്‍കുന്നതിലൂടെ ദൈവത്തിന്റെ തിരുവിഷ്ട്ടം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്യുന്നത്'എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഡോ. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തില്‍ ഇന്ന് ശസ്ത്രക്രിയ നടക്കും. ഇതിനു മുന്നോടിയായുള്ള പരിശോധനയ്ക്കായി രണ്ടു ദിവസം മുമ്പേ ഇരുവരും ആശുപത്രിയില്‍ അഡ്മിറ്റായി. ശസ്ത്രക്രിയക്കാവശ്യമായ മുഴുവന്‍ ചെലവുകളും ഇടവകയിലും പരിസര പ്രദേശങ്ങളിലുമുള്ള സുമനസുകളുടെ സഹായത്തോടെയാണു സ്വരുകൂട്ടിയത്. ഇരിങ്ങാലക്കുട നെല്ലിശ്ശേരി ജോസ്-ബേബി ദമ്പതികളുടെ മകനാണ് ഫാ. ഷിബു നെല്ലിശേരി. 2006 ല്‍ തിരുപ്പട്ടം സ്വീകരിച്ച ഈ യുവവൈദികന്‍ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ റെക്ടറായി നിയമിതനായത്. ഇരുവരുടെയും ശസ്ത്രക്രിയ വിജയത്തിനായി രാവും പകലും പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസി സമൂഹം.

Foto
Foto

Comments

leave a reply

Related News