Foto

 സൈനിക സേവനത്തിനില്‍ നിന്നും  വിരമിക്കാതെ അനീഷ് യാത്രയായി  സ്വപ്‌നങ്ങള്‍ ബാക്കി വച്ച് 


 സൈനിക സേവനത്തിനില്‍ നിന്നും 
വിരമിക്കാതെ അനീഷ് യാത്രയായി 
സ്വപ്‌നങ്ങള്‍ ബാക്കി വച്ച് 

തൊടുപുഴ: സൈനികസേവനത്തില്‍ നിന്നു വിരമിച്ചു നാട്ടിലേക്കു മടങ്ങാനിരിക്കെ ഇടുക്കി സ്വദേശി ബിഎസ്എഫ് ജവാന് ജമ്മു കശ്മീരില്‍ ദാരുണാന്ത്യം. ഇടുക്കി കൊച്ചുകാമാക്ഷി വടുതലക്കുന്നേല്‍ അനീഷ് ജോസഫ് (44), തീപിടിച്ച ടെന്റില്‍ നിന്നു വീണു മരിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30ന് കശ്മീരിലെ ബാരാമുള്ള അതിര്‍ത്തിയിലാണു സംഭവം. ബിഎസ്എഫ് 63 ബറ്റാലിയന്‍ അംഗമായ അനീഷ് കരസേനയോടൊപ്പം അതിര്‍ത്തിയിലെ സംയുക്ത നിരീക്ഷണ ഡ്യൂട്ടിക്കായാണ് കശ്മീരില്‍ എത്തിയത്. 15 അടിയോളം ഉയരത്തില്‍ സ്ഥാപിച്ച ഒറ്റയാള്‍ ടെന്റില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് അപകടം. രാത്രി ഒന്നു മുതല്‍ 3 വരെയായിരുന്നു അനീഷിന്റെ ഡ്യൂട്ടി.  ശൈത്യകാലത്ത് ടെന്റില്‍ ചൂടു നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ ബുഖാരി (ഹീറ്റര്‍) പൊട്ടിത്തെറിച്ച് തീപിടിച്ചതോടെ അനീഷ് താഴേക്കു ചാടുകയായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ട് അടുത്ത ടെന്റുകളില്‍ നിന്ന് സൈനികര്‍ ഓടിയെത്തുമ്പോള്‍ നിലത്തുവീണു കിടക്കുന്ന അനീഷിനെയാണ് കണ്ടത്. വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനീഷ് തല്‍ക്ഷണം മരിച്ചെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. അതേസമയം, ആക്രമണ സാധ്യതകള്‍ സൈനിക തലത്തില്‍ അന്വേഷിക്കും. മേലേ കുപ്പച്ചാംപടി വടുതലക്കുന്നേല്‍ പരേതനായ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും ഇളയ മകനാണ് അനീഷ്. ഭാര്യ കോഴിക്കോട് കൂരാച്ചുണ്ട് കാനാട്ട് കുടുംബാംഗമായ സീന ഏബ്രഹാം ഗുജറാത്തില്‍ ബിഎസ്എഫ് ഗാന്ധിനഗര്‍ റെജിമെന്റിലെ കോണ്‍സ്റ്റബിളാണ്. മക്കള്‍: എലന മരിയ അനീഷ്, (പ്ലസ് വണ്‍ വിദ്യാര്‍ഥിനി, ബെംഗളൂരു), അലോണ മരിയ അനീഷ് (ആറാം ക്ലാസ്).  20 വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം ഈ മാസം അവസാനം വിരമിക്കാനിരിക്കെയാണ് ദുരന്തം. നാട്ടില്‍ വരുന്നതിനു മുന്നോടിയായി കൊച്ചുകാമാക്ഷിയിലെ വീട് ഈയിടെ പുതുക്കിപ്പണിതിരുന്നു. സംസ്‌കാരം കൊച്ചുകാമാക്ഷി സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
 

Foto

Comments

leave a reply

Related News