Foto

സൈനിക സ്‌കൂള്‍ പ്രവേശനം

 

രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 6,9 ക്ലാസുകളിലെയ്ക്കുള്ള സ്‌കൂള്‍ പ്രവേശനത്തിനാണ് അവസരം.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 26 ആണ് . പ്രവേശനം പരീക്ഷ, അടുത്ത വര്‍ഷം ജനുവരി 9ന് , രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

കേരളത്തിലെ കുട്ടികള്‍ക്കു മറ്റു സംസ്ഥാനങ്ങളിലെ സൈനിക സ്‌കൂളുകളിലേക്കും അപേക്ഷിക്കാമെങ്കിലും കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പ്രവേശന സാധ്യത കൂടുതലാണ്. കഴക്കൂട്ടം സ്‌കൂളില്‍ 6-ാം ക്ലാസില്‍ ആകെ 85 സീറ്റുകളാണുള്ളത്. ഇതില്‍ 75 സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കും 10 സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കുമായി നീക്കി വച്ചിട്ടുണ്ട്. 9-ാം ക്ലാസില്‍ ആകെയുള്ളത് 95 സീറ്റുകളാണ്. 85 സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കും 10സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നു. 

സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം. 12-ാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയപഠനത്തിനു പുറമേ, കായികവും മാനസികവുമായ വികാസത്തിനുള്ള പരിശീലനവും നല്‍കും. സ്‌കൂകൂള്‍ പ്രവേശന പരീക്ഷക്കുള്ള അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 550 രൂപയും പട്ടികജാതി - വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 400 രൂപയുമാണ്.

പ്രായപരിധി
ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ പ്രായം 10 വയസ്സിനും 12 വയസ്സിനും ഇടയിലായിരിക്കണം. 2022 മാര്‍ച്ച് 31ന് 10 വയസ്സില്‍ കുറയാനും 12 വയസ്സില്‍ കൂടാനും പാടില്ല. ഒന്‍പതാം ക്ലാസിലെ പ്രവേശനത്തിന് മേല്‍പ്പറഞ്ഞ കാലയളവില്‍ അപേക്ഷകരുടെ പ്രായം 13വയസ്സിനും 15വയസ്സിനും ഇടയിലായിരിക്കണം.

പ്രവേശന പരീക്ഷ
സൈനിക സ്‌കൂള്‍ പ്രവേശനത്തിന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പ്രവേശന പരീക്ഷ നടത്തുക. 2022 ജനുവരി 9നാണ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള പ്രവേശനപരീക്ഷ നടക്കുക. ആറാം ക്ലാസിലേക്കുള്ള പ്രവേശനപരീക്ഷ, ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 4.30 വരെയും ഒന്‍പതാം ക്ലാസിലേക്കുള്ള പ്രവേശനപരീക്ഷ ഉച്ചയ്ക്ക് 2 മുതല്‍ 5വരെ നടക്കും. വെബ്‌സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ പരീക്ഷാവിഷയങ്ങള്‍, ചോദ്യങ്ങളുടെ എണ്ണം, മാര്‍ക്ക് വിഭജനം, സിലബസ് എന്നിവയടക്കമുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഇംഗ്ലീഷിനു പുറമേ മലയാളം, തമിഴ്, ഹിന്ദി അടക്കമുള്ള 13 ഭാഷകളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം. എന്നാല്‍ ഒന്‍പതാം ക്ലാസിലെ പ്രവേശന പരീക്ഷ ഇംഗ്ലീഷില്‍ മാത്രമായിരിക്കും.

പരീക്ഷാകേന്ദങ്ങള്‍
മിക്കവാറും സംസ്ഥാനങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തില്‍
 തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍
കേന്ദ്രങ്ങളുണ്ടാകും.

ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്;

http://aissee.nta.nic.in

 

കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണങ്ങൾക്കും;

 

വെബ്സൈറ്റ്

http://sainikschooltvm.nic.in

 

ഇ-മെയിൽ

sainikschooltvm@gmai.com,

 

ഫോൺ

0471 -2781400

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Comments

  • Abhishek krishna m.v
    08-10-2021 07:38 PM

    Proceed

leave a reply

Related News