Foto

ഈ ലോകത്തിലെ യാത്രകൾ അവസാനിപ്പിച്ച് വിജയൻ യാത്രയായി

ഈ ലോകത്തിലെ യാത്രകൾ അവസാനിപ്പിച്ച്  വിജയൻ യാത്രയായി

ഭാര്യയോടൊപ്പം  26  രാജ്യങ്ങൾ സന്ദർശിച്ച  വിജയൻ ചേട്ടൻ  ഈ ലോകത്തോട്  വിടപറഞ്ഞു. വാർദ്ധക്യത്തിന്റെ   പ്രതികൂലമായ  അവസ്ഥകളെ  വെല്ലുവിളിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു വിജയൻചേട്ടന്റേത് .
ചെറിയ  വരുമാനം  സമാഹരിച്ചുവെച്ച്   ഭാര്യയുമൊത്തു  വിവിധ രാജ്യങ്ങൾ സന്ദർശിച്ചു .നല്ല  ചായയും  കടികളും  നൽകിയ വിജയൻ ചേട്ടൻ നന്മകൾ  പറഞ്ഞും  പ്രവർത്തിച്ചും  ജീവിച്ചു .കടവന്ത്ര  ഗാന്ധി നഗറിൽ ആശ്രയഭവൻ  റോഡിനോട് ചേർന്നുള്ള ചായക്കട ലോകത്തിൻെറ ശ്രദ്ധാകേന്ദ്രമായിരുന്നു .
 സമ്പത്തും  സ്വാധിനവും  അധികാരങ്ങളും  സ്ഥാനമാനങ്ങളും  ഉള്ള അനേകർക്ക്‌  ചിന്തിക്കാൻ, നേടുവാൻ , കഴിയാത്ത കാര്യങ്ങൾ  ഒരു  ചെറിയ ചായക്കട നടത്തിയ  വിജയൻ  ചേട്ടന് സാധിച്ചു .അതൊരു  അസാധാരണ നേട്ടമായി  കേരള സമൂഹം വീക്ഷിച്ചു .
ബ്രദർ  മാവുരൂസിൻെറ  ഭവനമായ  ആശ്രയഭവനിൽ  പോകുമ്പോഴെല്ലാം  വിജയൻ ചേട്ടൻെറ  കടയിലും  കയറി  ചായകുടിക്കുകയും  സംസാരിക്കാൻ  ശ്രമിക്കുകയും  ചെയ്യാറുണ്ടായിരുന്നു .നല്ല അടുപ്പം എനിക്കുണ്ടായിരുന്നു .
ഒരിക്കൽ അദ്ദേഹത്തിൻെറ ആഗ്രഹം പറഞ്ഞു .ഫ്രാൻസിസ് പോപ്പിനെ നേരിട്ട് കാണണമെന്നായിരുന്നു അത് ....
ഉള്ളത് ഉപയോഗിച്ച് ,നമ്മുടെ  ലോകം  ചുറ്റിക്കാണുവാൻ  ശ്രമിച്ച ,ഭാര്യയെ  കൂടെ നിറുത്തിയ ,വിജയൻ  ചേട്ടനെ  എനിക്ക്  വലിയ ഇഷ്ടവും  ആദരവുമായിരുന്നു .
  കഴിഞ്ഞ  ദിവസം  മാവുരൂസ്  അച്ചനുമായി  ആലോചിച്ചത്  ,വിജയൻ ചേട്ടന്  അനുമോദന സമ്മേളനം  നടത്തുന്നതിനെക്കുറിച്ചായിരുന്നു ...പക്ഷെ ......ഇനി പ്രണാമം ..

Foto
Foto

Comments

leave a reply

Related News