Foto

കെസിവൈഎം  എല്ലാ രൂപതകളില്‍ നിന്നും വോളന്റിയേഴ്‌സിനെ തെരഞ്ഞെടുക്കുന്നു

കാരിത്താസ്-സമരിറ്റന്‍സുമായി  കെസിവൈഎം

കെസിവൈഎം  എല്ലാ രൂപതകളില്‍ നിന്നും വോളന്റിയേഴ്‌സിനെ തെരഞ്ഞെടുക്കുന്നു

 കൊച്ചി:കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ എല്ലാ രൂപതകളില്‍ നിന്നുമുള്ള വോളന്റിയേഴ്‌സിനെ തെരഞ്ഞെടുത്ത് സന്നദ്ധ സേവനങ്ങളിലേക്ക് ടീമിനെ രൂപീകരിച്ച്  കെസിവൈഎം.കാരിത്താസ്-സമരിറ്റന്‍സ് എന്ന പേരില്‍ രൂപപ്പെടുന്ന ഈ സന്നദ്ധ സേന സംഘത്തില്‍ ഒരു രൂപതയില്‍ നിന്ന് 100 പേര്‍ക്ക്  പങ്കെടുക്കാം.പരിപാടിയുടെ ഉദ്ഘാടനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും,പി.ഓ.സി ഡയറക്ടറുമായ ഫാ.ജേക്കബ് ജെ പാലയ്ക്കാപിള്ളി നിര്‍വഹിച്ചു.തെരഞ്ഞടുക്കപ്പെട്ട വോളന്റിയേഴ്‌സിന്  പ്രത്യേക പരിശീലന പരിപാടികളും ഐ.ഡി കാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്കും.ഉദ്ഘാടന ചടങ്ങില്‍ കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ തോമസ്,കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വവിഡ് രാജു, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രാഥമിക ഘട്ടമെന്ന രീതിയില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 4 സോണുകളിലായി തിരിച്ച് ഒരു രൂപതയില്‍ നിന്ന് 3 പേര്‍ പങ്കെടുക്കുന്ന രീതിയിലാണ് ഇത് ക്രമീകരിക്കുക.

പാലക്കാട് രൂപത

ഓഗസ്റ്റ് 7
കോട്ടയം മേഖല

കോട്ടയം അതിരൂപത
ചങ്ങനാശേരി അതിരൂപത
വിജയപുരം രൂപത
തിരുവല്ല അതിരൂപത
കാഞ്ഞിരപ്പള്ളി രൂപത
പാലാ രൂപത
ഇടുക്കി രൂപത
ആലപ്പുഴ രൂപത
കോതമംഗലം രൂപത


ഓഗസ്റ്റ് 9
കൊല്ലം മേഖല

കൊല്ലം രൂപത
പത്തനംതിട്ട രൂപത 
പുനലൂര്‍ രൂപത
തിരുവനന്തപുരം ലത്തീന്‍ അതിരൂപത
തിരുവനന്തപുരം മേജര്‍ രൂപത
പാറശ്ശാല രൂപത
നെയ്യാറ്റിന്‍കര രൂപത
മാവേലിക്കര രൂപത

ഓഗസ്റ്റ് 11
മലബാര്‍ മേഖല

ബത്തേരി രൂപത
മാനന്തവാടി രൂപത
താമരശ്ശേരി രൂപത
തലശ്ശേരി അതിരൂപത
കോഴിക്കോട് രൂപത
കണ്ണൂര്‍ രൂപത


 

Comments

leave a reply

Related News