Foto

മാർച്ച് 20: അന്താരാഷ്ട്ര സന്തോഷ ദിനം പണത്തിനും മീതെ പറക്കുന്ന സന്തോഷപ്പരുന്തുകൾ

സന്തോഷമാണ് ലോകം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.ഓരോരുത്തരും

ന്യായമായും അതിന് അര്‍ഹരുമാണ്. മാര്‍ച്ച് 20-നെ ലോക സന്തോഷ

ദിനമായി പ്രഖ്യാപിച്ച് യുഎന്‍ പാസാക്കിയ പ്രമേയത്തില്‍ ഇങ്ങനെ

പറയുന്നു:"സന്തോഷത്തിനായുള്ള അന്വേഷണം ഒരു മൗലികമായ മാനവ

ലക്ഷ്യമാണെന്ന് ഈ പൊതുസഭയ്ക്ക് ബോധ്യമുണ്ട്. സുസ്ഥിര

വികസനം, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, സന്തോഷം,ജനങ്ങളുടെ നന്മ

എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍

പേരെ ഉള്‍ക്കൊള്ളുന്നതും തുല്യതയും സന്തുലിതവുമായ

സമീപനത്തിന്റെ ആവശ്യം തിരിച്ചറിയുകയും ചെയ്യുന്നു."

 

സന്തോഷം പങ്കുവെക്കുക എന്നതാണ് ഈ ദിനത്തിന്റെ

പ്രമേയം.ലോകത്ത് മനുഷ്യന് ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന

തിരിച്ചറിവാണ് ലോക സന്തോഷദിനമെന്ന ആശയത്തിന്

പ്രേരകം.'ശാന്തത പാലിക്കുക'എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര

സന്തോഷ ദിനത്തിന്റെ പ്രധാന വിഷയം. കോവിഡിന്റെ

പശ്ചാത്തലത്തിൽ നമുക്ക് പരസ്പരം

വിവേകത്തോടെയും,ദയയോടെയും പെരുമാറാം. നാം ഇത്തരം ഒരു

ആഗോള പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, ഈ വർഷത്തെ

അന്താരാഷ്ട്ര സന്തോഷദിനം നമ്മളെത്തന്നെ പരിപാലിക്കുന്നതിനുള്ള

ഉന്നതവും ക്രിയാത്മകവുമായ മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള

അവസരമായി ഉപയോഗിക്കാം.

 

ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ലോകരാജ്യങ്ങളിലെ സാമൂഹിക

ജീവിതഘടനകളെ ആധാരമാക്കി 2012മുതല്‍ പ്രസിദ്ധീകരിച്ചുവരുന്ന

ഒന്നാണ് ലോക സന്തോഷ സൂചിക.വ്യവസായികവും

സാമ്പത്തികവുമായ പുരോഗതി, പൗരജനങ്ങളുടെ ക്രിയാത്മകത,

ശാസ്ത്രസാങ്കേതിക പരിജ്ഞാനം, ആശയവിനിമയം, സാമൂഹിക

സുരക്ഷ, വ്യക്തിസ്വാതന്ത്ര്യം വൈകാരിക തലങ്ങള്‍, വിദ്യാഭ്യാസം,

കുടുംബസംവിധാനങ്ങള്‍,ഭക്ഷ്യസുരക്ഷ, സര്‍ക്കാരുകളും നയങ്ങളും,

നിയമവാഴ്ചയും കുറ്റകൃത്യവും, മതവും ധാര്‍മ്മികതയും,

 

യാത്രാസംവിധാനങ്ങള്‍, തൊഴിലിടങ്ങള്‍ തുടങ്ങി വിവിധ

വിഷയങ്ങളില്‍ നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്

ലോകത്തെ സന്തോഷകരമായ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

 

കഴിഞ്ഞ ആറുവര്‍ഷവും ഈ പട്ടികയിലെ ആദ്യ സ്ഥാനങ്ങള്‍

അലങ്കരിക്കുന്നത് ഫിന്‍ലാന്‍ഡ്, നോര്‍വെ, സ്വീഡന്‍, ഡെന്മാര്‍ക്ക്,

ഐസ്‌ലാൻഡ് തുടങ്ങിയ സ്‌കാന്‍ഡിനേവിയന്‍

രാജ്യങ്ങളാണ്.മതേതരത്വവും, മിതഭാഷിത്വവും,ആരോഗ്യകരമായ

നിഷ്പക്ഷതയും,പൂര്‍ണ്ണമായ വിസ്മരണത്വവുമാണ് ഈ രാജ്യങ്ങളിലെ

സവിശേഷത.

 

കക്ഷിരാഷ്ട്രീയ മത വര്‍ഗ ചിന്തകള്‍ സമൂഹത്തില്‍ വിള്ളലുകളും

അനൈക്യവും സൃഷ്ടിക്കുമ്പോള്‍ ഏകമാനവികതയുടെ സാമൂഹ്യ

സൗഹാര്‍ദ്ധത്തിന്റേയും വീണ്ടെടുപ്പ് അനിവാര്യമാണെന്ന വിചാരം

ശക്തമാകുന്നുണ്ട്.പൊതു രംഗം അഴിമതി മുക്തവും

പുരോഗനപരവുമാകുമ്പോഴേ സാമൂഹ്യ രംഗത്ത് സന്തോഷം

നിലനില്‍ക്കുകയുള്ളൂ. നീതിയുടേയും ധര്‍മത്തിന്റേയും ചുറ്റുപാടിലേ

ശാന്തിയും സമാധാനവും സന്തോഷവും നിലനില്‍ക്കുക.

 

വക്രീകരിക്കപ്പെട്ട ചര്‍ച്ചകള്‍ ജനങ്ങളെ അലട്ടുന്നില്ലെന്നും അവര്‍ക്ക്

വേണ്ടത് സന്തോഷമാണെന്നും നമ്മുടെ നേതാക്കന്മാരെ

ഓര്‍മ്മപ്പെടുത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ?കോടിക്കണക്കിനു

വരുന്ന സാധാരണ ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ ദിനം

വേണം,ഹൃദയം തുറന്നു ചിരിക്കാന്‍ ഒത്തിരി കാരണങ്ങളും

വേണം.ധനികനായ കോടീശ്വരനേക്കാള്‍ സന്തോഷമുള്ള

ദരിദ്രനാകുന്നതാണ് നല്ലത് എന്ന് നമ്മള്‍ പറയാറുണ്ട്. കാരണം

സന്തോഷം എന്ന മാനസിക അവസ്ഥ അത്രത്തോളം മനുഷ്യ

സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.

 

മനസ്സില്‍ മിക്കപ്പോഴും സമാധാനസംതൃപ്തികളുണ്ടാവുക,

സുഖവികാരങ്ങള്‍ സമൃദ്ധമായി അനുഭവപ്പെടുക, ദുഃഖം പോലുള്ള

അഹിത വികാരങ്ങള്‍ എപ്പോഴെങ്കിലും മാത്രം കടന്നുവരിക

 

എന്നൊക്കെയുള്ള സ്ഥിതിവിശേഷത്തെയാണ്‌ ഗവേഷകര്‍ സന്തോഷം

എന്നു വിളിക്കുന്നത്.

മതവിശ്വാസവും ആത്മീയതയും ജീവിതസന്തോഷത്തിനു

തുണയാവുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

സമാനമനസ്കരുമായി സാമൂഹികബന്ധങ്ങള്‍ക്ക് അവസരമൊരുക്കിയും

ശുഭപ്രതീക്ഷകളും ജീവിതകാഴ്ചപ്പാടും അര്‍ത്ഥബോധവും പകര്‍ന്നും

ദുഃഖ, ദുരന്തവേളകളെ അതിജീവിക്കാന്‍ കരുത്തേകിയുമൊക്കെയാണ്

ഇവയിതു സാധിക്കുന്നത്.

 

ചില സംഘടനകളുടെ വിലയിരുത്തലിൽ ശാന്തസമുദ്രത്തിന്റെ

തെക്കുഭാഗത്തുള്ള 'വന്വേതു' എന്ന ദ്വീപു നിവാസികൾ ഏറ്റവും

സന്തോഷമുള്ള ജനതയായി കരുതപ്പെടുന്നു.എന്താണ് ഈ

ദ്വീപുനിവാസികളുടെ പ്രത്യേകത? അവിടത്തെ ജനങ്ങളുടെ

സന്തോഷത്തിനു പ്രധാനകാരണം, അവര്‍ക്കുള്ള തുച്ഛമായ

കാര്യങ്ങള്‍കൊണ്ട് അവര്‍ തൃപ്തരാണ് എന്നതാണ്.അവർ ഒരു

ഉപഭോഗ സമൂഹമേ അല്ല.കുടുംബങ്ങള്‍ക്കും സമൂഹത്തിനും

മറ്റുള്ളവരുടെ നന്മയ്ക്കുമാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്.

വ്യക്തികളില്‍ മനോവിഷമം വളരെ കുറവാണ്. അതുകൊണ്ട്

ദീര്‍ഘായുസ്സുകളുമാണ്.അന്നന്നുള്ള കാര്യംമാത്രം കേന്ദ്രീകരിച്ചുള്ളതാണ്

അവരുടെ ജീവിതം.ഭൂമിക്കും പരിസരത്തിനും യാതൊരു നാശവും

വരുത്താതെയുള്ള ജീവിത ശൈലി.

 

നമ്മുടെ രാജ്യത്തിന്റെ സന്തോഷത്തിനുള്ള ചര്‍ച്ചകളില്‍

വ്യക്തികളുടെയും കുടുംബങ്ങളുടെയും സന്തോഷം പ്രധാന

വിഷയമാകണം. ആരോഗ്യവിഷയത്തില്‍ ജനങ്ങള്‍ കല്പിക്കുന്ന

പ്രാധാന്യം ഭരണാധികാരികള്‍ക്കൊരു ചൂണ്ടുപലകയാണ്. പ്രകൃതി

ഇല്ലെങ്കില്‍ മനുഷ്യനും മറ്റു ജീവജാലങ്ങളുമില്ല. സമത്വമില്ലാത്ത

സമൂഹത്തില്‍ സമാധാനം കാണില്ല.

 

വ്യക്തികളും അണുകുടുംബങ്ങളും സ്വാര്‍ത്ഥതയുടെ തുരുത്തുകളായി

അധഃപതിക്കുന്ന രാജ്യത്ത്‌ സന്തോഷത്തിനും ജീവിതത്തിന്റെ

അര്‍ത്ഥം കണ്ടെത്തുന്നതിനും നല്ല ഉപാധിയാണ് കൂട്ടായ്മകള്‍.

 

നിസ്വാര്‍ത്ഥ സേവനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള

സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങളും ഇതിന്

ഉപയുക്തമാണ്.

 

കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു

കാലമാണ്.അധികാരവും ഭരണവും ഒരു നിയോഗമാണ്.അതിന്റെ

വിനിയോഗം ചരിത്രവും.നമ്മളെ ഭരിക്കാന്‍ നിയോഗം കിട്ടുന്നവര്‍ക്ക്

വ്യക്തികളുടെ സന്തോഷത്തെക്കുറിച്ച് ഒരു സ്വപ്നം ഉണ്ടായിരിക്കട്ടെ

എന്ന് ഈ സന്തോഷദിനത്തിൽ പ്രത്യാശിക്കുന്നു.

Comments

leave a reply

Related News