Foto

കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.ബി.എ; ഇപ്പോള്‍ അപേക്ഷിക്കാം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കാലിക്കറ്റ് സര്‍വകലാശാലയിലെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസിലെയും വിവിധ സ്വാശ്രയ സെന്ററുകളിലെയും ഈ അധ്യയന വര്‍ഷത്തെ ഫുള്‍ടൈം, പാര്‍ട്ട് ടൈം എം.ബി.എ. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാം. അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍, 830 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച്  ജൂലൈ 18 നകം അപേക്ഷിക്കണം.സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം
അംഗീകൃത ബിരുദമാണ്, അടിസ്ഥാനയോഗ്യത. നേരത്തെ ബിരുദം പൂര്‍ത്തീകരിച്ചവര്‍ക്കും ഇപ്പോള്‍ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പണത്തിനും
https://admission.uoc.ac.in

ഫോണ്‍
0494 2407017
0494 2407363

Comments

leave a reply

Related News