15 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കി
സി.എം.സി ഉദയപ്രോവിന്‍സ്
ഇരിങ്ങാലക്കുട: ചാവറ ആരാമം പദ്ധതി പൂവണിയുന്നതിന്റെ സന്തോഷനിറ വിലാണ് ഉദയ പ്രോവിന്‍സിലെ സി.എം.സി സിസ്റ്റേഴ്‌സ്. 15 കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് 5 സെന്റ് സ്ഥലവും പാര്‍പ്പിടവും എന്ന രീതിയില്‍ ഭവന ങ്ങള്‍ കൈമാറിയ ദിനം. കണ്ണീക്കരയില്‍ 15 വീടുകളുടെ ആശീര്‍വാദകര്‍മ്മവും താക്കോല്‍ദാനചടങ്ങും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. സ്മാരകശില അനാച്ഛാദനം ഇരിങ്ങാ ലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നടത്തി.. ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ ജോജോ, താഴെ ക്കാട് വികാരി റവ.ഫാ. ജോണ്‍ കവലക്കാട്ട, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫാ. ആന്റോ ആലപ്പാടന്‍, പഞ്ചായത്ത് മെമ്പര്‍ ഷൈനി വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്വാഗതം പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമലയും സാമുഹ്യവകുപ്പ് കൌണ്‍സിലര്‍ സിസ്റ്റര്‍ ലിസി പോള്‍ നന്ദിയും പറഞ്ഞു. സി.എം.സി. സന്യാ സിസിസമൂഹത്തിന്റെ സ്ഥാപകനായ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ സ്വര്‍ഗ്ഗ,പാപ്തിയുടെ 150-90 വര്‍ഷത്തിന്റെ ദീപ്തമായ സ്മരണ യാണ് ചാവറ ആരാമം.
Comments