Foto

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം


ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ത്ഥഥികള്‍ക്കു നല്‍കുന്ന 
പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. മുസ്ലീം - ക്രിസ്ത്യന്‍ -ബുദ്ധ - പാഴ്സി -ജൈന-സിഖ് സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക്കാണ് അവസരം. പ്ലസ് വണ്‍
മുതല്‍ പി.എച്ച്.ഡി.വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം
അപേക്ഷാര്‍ത്ഥികള്‍ മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. കോഴ്സിന്റെ മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ അന്നത്തെ രജിസ്ട്രേഷന്‍ ഐ.ഡി. ഉപയോഗിച്ചു ഇതോടൊപ്പം പുതുക്കല്‍ അപേക്ഷ സമര്‍പ്പിക്കണം

ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട, കുടംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ ബോര്‍ഡ്/ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/ എയ്ഡഡ്/ അംഗീകൃത അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫില്‍/ പിഎച്ച്.ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍.സി.വി.ടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളില്‍ പഠിക്കുന്നവര്‍ക്കും XI, XII തലത്തിലുള്ള  ടെക്നിക്കല്‍/ വൊക്കേഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.


ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍

www.scholarships.gov.in അല്ലെങ്കിൽ 

www.minorityaffairs.gov.in എന്ന വെബ്‌സൈറ്റ് ലിങ്കുകൾ വഴിയോ National Scholarship (NSP) എന്ന മൊബൈൽ ആപ്പിലൂടെയോ സമർപ്പിക്കണം.

സ്‌കോളർഷിപ്പ് സംബന്ധിച്ച  വിവരങ്ങൾക്ക്: 

വെബ്സൈറ്റ്

www.dcescholarship.kerala.gov.in

www.collegiateedu.kerala.gov.in 

 

ഫോൺ: 

0471-2306580. 

 

ഇ-മെയിൽ: 

postmatricscholarship@gmail.com

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

നവംബർ 30


 ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍
daisonpanengadan@gmail.com

Comments

leave a reply

Related News