Foto

KCBC ഹെൽത്ത് കമ്മീഷന്റെ കോവിഡ് ഹെൽപ് ഡെസ്ക് അനേകർക്ക്‌ ആശ്വാസമേകുന്നു

KCBC ഹെൽത്ത് കമ്മീഷന്റെ   കോവിഡ്  ഹെൽപ്  ഡെസ്ക്  അനേകർക്ക്‌  ആശ്വാസമേകുന്നു

KCBC ഹെൽത്ത് കമ്മീഷന്റെ ആഭിമുഖ്യത്തിൽ, CHAI-KERALA ഘടകത്തിന്റെ നേതൃത്വത്തിൽ 2021 മെയ് 10-ന് ആരംഭിച്ച കോവിഡ് ഹെൽപ് ഡെസ്‌ക് ലൈൻ  കോറോണയും മറ്റു അസുഖങ്ങളും മൂലം ബുദ്ധിമുട്ടുന്ന ആവശ്യക്കാരിലേക്ക് സേവനം എത്തിച്ച് നൽകുന്നു. ദിവസം മുഴുവനും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന CHAI കോവിഡ് ഹെൽപ് ഡെസ്‌ക് നമ്പറിലേക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത്തെ അസുഖം മൂലം ബുദ്ധിമുട്ടുന്നവർ സമീപിക്കാറുണ്ട്. കോവിഡ് ഹെൽപ് ഡെസ്‌ക് -ലൂടെ ഡോക്ടർ കൺസൽടെഷൻ റഫറൻസ് സൗകര്യവും, വെന്റിലേറ്റർ, ഓക്‌സിജൻ ബെഡ് അവയിലാബിലിറ്റി, ടെലി-കൗൺസിലിങ്, സൈക്ക്യാട്രിക് കൺസൽടെഷൻ സർവീസും നൽകി വരുന്നു.

കെ.സി.ബി.സി ഹെൽത്ത് കമ്മിഷന്റെ ആഭിമുഖ്യത്തിൽ 32 രൂപതകളിലെ സാമൂഹിക പ്രവർത്തന ശുശ്രുഷ  സമിതികളെയും, അവയുടെ നേതൃത്വത്തിലുള്ള 6000-ൽ അധികം ഗുഡ് സമരിട്ടൻ വോളന്റിയേഴ്‌സിനെയും, കത്തോലിക്ക ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ-കേരള ഘടകത്തിന്റെ മേൽനോട്ടത്തിലുള്ള 160 ആശുപത്രികളെയും,   കത്തോലിക്ക സിസ്റ്റർ  ഡോക്ടർസ് ഫോറത്തിനേയും കത്തോലിക്ക നഴ്‌സസ് ഗിൽഡിനെയും, KCYM കോവിഡ് ടാസ്‌ക് ഫോഴ്‌സിനെയും, 25 സോഷ്യൽ വർക്ക് കോളേജുകളിലെ 277 വിദ്യാർഥികളെയും ഏകോപിപ്പിച്ച് കൊണ്ട് കോവിഡ് പ്രിവെൻഷൻ കോർഡിനേഷൻ ഡെസ്‌ക്, പാലാരിവട്ടം POC - കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് .

കെ.സി. ബി. സി.  ഹെൽത്ത് കമ്മീഷൻ സെക്രട്ടറി Fr. Simon Pallupetta- യുടെയും  CHAI- Kerala എക്‌സിക്യൂട്ടീവ് ഡയറക്ടർ Fr. Shijo Konuparamban- ന്റെയും നേതൃത്വത്തിൽ ഭാരത മാതാ കോളേജിലെ 5 സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ വോളന്റീറിംഗ് സേവനങ്ങളും CHAI- Covid Help desk- ലുടെ നൽകി വരുന്നു.

 

 

Comments

leave a reply

Related News