Foto

സയൻസ് ഗവേഷണകുതുകികൾക്ക്  ഐസറിൽ അവസരം:

സയൻസ് വേഷണകുതുകികൾക്ക്  ഐസറിൽ അവസരം:

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

 

 

 

അടിസ്‌ഥാന സയൻസ് വിഷയങ്ങളിൽ ഏറ്റവും ഗുണമേന്മയാർന്ന പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സ്ഥാപിതമായ രാജ്യാന്തര നിലവാരമുള്ള സ്ഥാപനമാണ്, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്ച് (ഐസർ). വിവിധ ശാസ്ത്ര വിഷയങ്ങളിലെ ഇൻ്റഗ്രേറ്റഡ് കോഴ്സുകളാണ് ഐസറുകളുടെ മുഖ്യ സവിശേഷത.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി, രാജ്യാന്തര നിലവാരത്തോടെ 7 ഐസറുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം (കേരളം), മൊഹാലി (പഞ്ചാബ്), കൊൽക്കത്ത (പശ്ചിമ ബംഗാൾ), പുണെ (മഹാരാഷ്ട്ര), ഭോപാൽ ( മധ്യപ്രദേശ്), തിരുപ്പതി (ആന്ധ്രപ്രദേശ്), ബർഹാംപുർ (ഒഡീഷ) എന്നിവിടങ്ങളിൽ സ്വയംഭരണ സ്ഥാപനങ്ങളായിട്ടാണ്, ഐസറുകൾ പ്രവർത്തിച്ചു വരുന്നത്. 

 

സയൻസ് സ്ട്രീമിൽ പ്ലസ്‌ ടു കഴിഞ്ഞവർക്കുള്ള വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിവിധ കേന്ദ്രങ്ങളുണ്ടെങ്കിലും, എല്ലാ പ്രോഗ്രാമുകളും എല്ലാ കേന്ദ്രങ്ങളിലും ഉണ്ടാകണമെന്നില്ല.

 

വിവിധ പ്രോഗ്രാമുകൾ

 

I. ഇൻ്റഗ്രേറ്റഡ് എം.എസ്

താഴെ പറയുന്ന വിഷയങ്ങളിൽ അഞ്ചു വർഷ ഇൻ്റഗ്രേറ്റഡ് ബി.എസ്.-എം.എസ്.പ്രോഗ്രാമുകളുണ്ട്.

 

1.ബയോളജിക്കൽ സയൻസസ്

2.കെമിക്കൽ സയൻസസ്

3.ഡേറ്റ സയൻസസ്

4.എർത്ത്  & ക്ലൈമറ്റ്  സയൻസസ്

5.എർത്ത്  & എൻവയൺമെന്റൽ സയൻസസ്

6.ജിയോളജിക്കൽ സയൻസസ്

7.ഫിസിക്കൽ സയൻസസ്

8.മാത്തമാറ്റിക്കൽ സയൻസസ്

 

II. ഇൻ്റഗ്രേറ്റഡ് എം.എസ്

നേരത്തെയുള്ള വിഷയങ്ങിൽ നിന്നും വ്യത്യസ്തമായി, താഴെ പറയുന്ന വിഷയങ്ങളിൽ കൂടി അഞ്ചു വർഷ ഇൻ്റഗ്രേറ്റഡ് ബി.എസ്.-എം.എസ്.പ്രോഗ്രാമുകളുണ്ട്.

1.ഫിസിക്സ് 

2.മാത്‌സ് 

3.ബയോളജി 

4.കെമിസ്ട്രി

 

III.ബി.എസ് (നാലു വർഷം)

നാലു വർഷം ദൈർഘ്യമുള്ള ബി.എസ്.പ്രോഗ്രാം നിലവിൽ മധ്യ പ്രദേശിലെ ഭോപാൽ ഐസിറിൽ മാത്രമാണുള്ളത്. താഴെ കാണുന്ന ബിരുദ പ്രോഗ്രാമുകളാണ്, ഭോപാൽ ഐസറിലുള്ളത്. 

 

1.കെമിക്കൽ എൻജിനീയറിംഗ്

2.ഡേറ്റ സയൻസ് & എൻജിനീയറിംഗ് 

3.ഇലക്ട്രിക്കൽ എൻജിനീയറിംഗ് കംപ്യൂട്ടർ സയൻസ്

4. ഇക്കണോമിക് സയൻസസ്

 

പ്രവേശന സാധ്യതകൾ

 

സയൻസ് സ്‌ട്രീമിൽ പഠിച്ച് 2020, 2021 വർഷങ്ങളിലൊന്നിൽ 60% എങ്കിലും മൊത്തം മാർക്കോടെ 12 ജയിച്ചവർക്ക് മുന്നിൽ മൂന്ന് സാധ്യതകളാണ് ഐസറുകളിലെ പ്രവേശനത്തിനുള്ളത്.പട്ടിക, വർഗ്ഗ,ഭിന്നശേഷി വിഭാഗങ്ങളിലുള്ളവർക്ക് 5% മാർക്കിളവുണ്ട്.പ്ലസ് ടു (രണ്ടാംവർഷം)വിലെ മാർക്കു മാത്രമേ പരിഗണിക്കുകയുള്ളൂ. ഈ പ്രോഗ്രാമിലെ പ്രവേശനത്തിനു മാത്രം പ്ലസ് ടു തലത്തിൽ മാത്‌സ് പഠിച്ചിരിക്കണമെന്നു നിർബന്ധമുണ്ട്.

 

പ്രവേശനത്തിന് കെ.വി.പി.വൈ., ജെ.ഇ.ഇ., ഐ.എ.ടി.-2021 എന്നീ മൂന്ന് സാധ്യതകളുണ്ട്.

 

1.കെ.വി.പി.വൈ. (കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന, 2021–22)

 

ഈ വിഭാഗത്തിലൂടെ അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടൽ  ഓഗസ്റ്റ് 31 വരെ തുറന്നിരിക്കുന്നതാണ്.

 

2.ഐ.ഐ.ടി. ജോയിന്റ് എൻട്രൻസ് അഡ്വാൻസ്‌ഡ് പരീക്ഷ

 

ജെ.ഇ.ഇ.പൊതു മെറിറ്റ് ലിസ്റ്റിലെ ഉയർന്ന റാങ്കുളളവർക്ക്, ഈ വിഭാഗത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. ഈ കാറ്റഗറിയിലൂടെ അപേക്ഷ സമർപ്പിക്കാനുള്ള തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. 

 

3.സംസ്‌ഥാന / കേന്ദ്ര ബോർഡ് പരീക്ഷാർത്ഥികൾക്ക് IAT 2021

 

ഐസറുകളിലെ 75% സീറ്റുകളിലേയ്ക്കും പ്രവേശനം, ഈ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. സയൻസ് സ്‌ട്രീമിൽ 12 ജയിച്ചവർക്ക്. സെപ്റ്റംബർ 17ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന 3 മണിക്കൂർ കംപ്യൂട്ടർ അധിഷ്ഠിത

ഐസർ–അഭിരുചി പരീക്ഷയിൽ (IAT 2021) മികവു കാട്ടണം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ നിന്ന് 15 വീതം ആകെ 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. പരീക്ഷയുടെ വിശദമായ സിലബസും വിവിധമാതൃകാ ചോദ്യപേപ്പറുകളും വെബ്സൈറ്റിലുണ്ട്.അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.

 

വിവിധ ഐസറുകളിലെ വിവിധ പ്രോഗ്രാമുകളിലേയ്ക്കു പ്രവേശനത്തിനുള്ള സീറ്റുകൾ ഇപ്രകാരമാണ്. 

 

1.ബിഎസ്–എംഎസ്:1741 (തിരുവനന്തപുരം-280) ഉൾപ്പെടെ . 

2.ഭോപാലിലെ ബിഎസ്: ഇക്കണോമിക് സയൻസസ് -73

3.ഭോപാലിലെ ബിഎസ്:

എൻജിനീയറിങ് സയൻസസ് -42. 

 

അപേക്ഷാ സമർപ്പണം:

 

ഏഴ് ഐസറുകളിലേക്കും ചേർത്ത് ഒരപേക്ഷ മാത്രം ഓൺലൈൻ ആയി സമർപ്പിച്ചാൽ മതി. എന്നാൽ വ്യത്യസ്ത പ്രോഗ്രാമുകളിലേക്ക് തനതായ അപേക്ഷകൾ നൽകണം. സെലക്‌ഷനിൽ കേന്ദ്രസർക്കാരിലെ സംവരണക്രമം പാലിക്കപ്പെടുന്നതും പ്രവേശനം ലഭിക്കുന്നവർ ക്യാംപസിൽ തന്നെ താമസിക്കേണ്ടതുമാണ്.

 

കൂടുതൽ വിവരങ്ങൾക്ക്;

അഡ്രസ്

The Chairperson Joint Admissions Committee 2021, 

IISER Kolkata, 

Mohanpur, Nadia - 741246

 

ഇ–മെയിൽ:

ask-jac2021@iiserkol.ac.in.

 

വെബ് സൈറ്റ്

 www.iiseradmission.in

 

Foto

Comments

leave a reply

Related News