Foto

സ്റ്റാന്‍ സ്വാമിയെ NIA കുടുക്കിയതോ ?

സ്റ്റാന്‍ സ്വാമിയെ NIA കുടുക്കിയതോ ?

ഞെട്ടിക്കുന്ന വിവരങ്ങള്‍  പുറത്ത്‌
 

ഐപ്പ് ഗീവര്‍ഗ്ഗീസ്‌
 

ഡല്‍ഹി:സ്റ്റാന്‍ സ്വാമിയെപ്പോലെ മാവോയിസ്റ്റു ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ റോണ വില്‍സന്റെയും സുരേന്ദ്ര ഗാഡ്‌ലിങിന്റെയും കമ്പ്യൂട്ടറുകളില്‍ 2017 ജൂലൈ 22 ന് ഒരേ ഹാക്കര്‍ ഒരേ പാസ്വേര്‍ഡ് ഉപയോഗിച്ച് ഒരേ രീതിയില്‍ 15 മിനിറ്റിന്റെ വ്യത്യാസത്തില്‍ ഹാക്ക് ചെയ്തുവെന്ന്  ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ്  ഇപ്പോള്‍  പുറത്ത്  വന്നിരിക്കുന്നത്.അമേരിക്കന്‍ ലാബായ ആഴ്‌സനല്‍ കണ്‍സള്‍ട്ടിങ് ചെയര്‍മാന്‍ മാര്‍ക്ക് ജി. സ്‌പെന്‍സറാണ് ഇക്കാര്യം  വ്യക്തമാക്കിയത്.തന്റെ കമ്പ്യൂട്ടറില്‍ വ്യാജതെളിവുകള്‍ നിക്ഷേപിക്കുകയായിരുന്നെന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ വാദത്തിനു ശക്തിപകരുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരിക്കുന്നത്.

ഫാ.സ്റ്റാന്‍ സ്വാമിക്കൊപ്പം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ദളിത് അവകാശ പ്രവര്‍ത്തകന്‍ സരേന്ദ്ര ഗാഡ്ലിങ്ങിന്റെ കമ്പ്യൂട്ടറില്‍ ഹാക്കിങ്ങിലൂടെ വ്യാജത്തെളിവുകള്‍ നിക്ഷേപിക്കുകയായിരുന്നെന്ന് അമേരിക്കന്‍ ഡിജിറ്റല്‍ ഫോറന്‍സിക് ഏജന്‍സി റിപ്പോര്‍ട്ട് നല്‍കി.  `ഈ കേസില്‍ പ്രതിയായ റോണ വില്‍സന്റെ കമ്പ്യൂട്ടറിലും സമാന രീതിയില്‍ ഹാക്കിങ് നടന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.   സ്റ്റാന്‍ സ്വാമി മരിച്ചതിനു പിന്നാലെയാണ്  ആഴ്സനലിന്റെ  റിപ്പോര്‍ട്ട് പുറത്തുവന്നത്. എല്‍ഗാര്‍ പരിക്ഷത്തിനും അതില്‍ പങ്കെടുത്തവര്‍ക്കും നിരോധിത സംഘടനമായ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്റ്റാന്‍ സ്വാമി അടക്കമുള്ള പ്രമുഖ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. ആക്ടിവിസ്റ്റുകളും മാവോയിസ്റ്റുകളുമായുള്ള ബന്ധം തെളിയിക്കാന്‍ കമ്പ്യൂട്ടറില്‍നിന്നു കണ്ടെടുത്ത രേഖകളെയാണ് എന്‍.ഐ.എ. ആയുധമാക്കിയത്. താനറിയാതെയാണു കമ്പ്യൂട്ടറില്‍ രേഖകള്‍ കടത്തിവിട്ടതെന്നായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ വാദം. എന്നാല്‍, കോടതിയുടെ സഹായത്തോടെ എന്‍.ഐ.എ. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകളുടെ പകര്‍പ്പെടുത്ത് യു.എസിലെ വിദഗ്ധരുടെ പരിശോധനയ്ക്കു നല്‍കുകയായിരുന്നു  സരേന്ദ്ര ഗാഡ്ലിങ്ങും റോണ വില്‍സനും. വിദഗ്ധരുടെ റിപ്പോര്‍ട്ടിലാണു മാല്‍വേര്‍ സാന്നിധ്യം കണ്ടെത്തിയത്. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ എന്‍.ഐ.എ. തയാറായിട്ടില്ല. കമ്പ്യൂട്ടറുകളില്‍നിന്നു കണ്ടെടുത്ത കത്തുകളായിരുന്നു ഇവര്‍ക്കെതിരേയുള്ള പ്രധാന തെളിവുകള്‍.  എന്നാല്‍ തനിക്കെതിരേയുള്ള തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് സ്റ്റാന്‍ സ്വാമി ജാമ്യാപേക്ഷകളില്‍ പറഞ്ഞിരുന്നു.  റോണ വില്‍സന്റെ കമ്പ്യൂട്ടറില്‍ അജ്ഞാതനായ ഹാക്കര്‍ നിരവധി രേഖകള്‍ കടത്തിവിട്ടതായുള്ള ആഴ്സനല്‍ കണ്‍സണ്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ട് ഈ വര്‍ഷം ആദ്യം വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഗാഡ്ലിങിന്റെ കമ്പ്യൂട്ടറില്‍ ഇതില്‍ കൂടുതല്‍ വ്യാജത്തെളിവുകള്‍ കടത്തിവിട്ടിട്ടുണ്ടെന്നാണ് ആഴ്സനല്‍ കഴിഞ്ഞ ജൂണില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങള്‍ കൈകാര്യം ചെയ്തതില്‍ ഏറ്റവും ഗുരുതരമായ കേസുകളിലൊന്നാണ് ഇതെന്നും സ്ഥാപനം വ്യക്തമാക്കുന്നു. 2016 ഫെബ്രുവരിക്കും 2017 നവംബറിനും പല തവണ ഗാഡ്ലിങ്ങിന്റെ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറ്റം നടന്നു. കുറ്റകരമായ ഉള്ളടക്കമുള്ള 14 കത്തുകള്‍ നിക്ഷേപിക്കുകയുംചെയ്തു. മൂന്നു വര്‍ഷം മുമ്പ് അറസ്റ്റിലായ ഗാഡ്ലിങ് അന്നു  മുതല്‍ ജയിലിലാണ്.സുരേന്ദ്ര ഗാഡ്ലിങ്ങിന്റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ കോപ്പി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതാണു കേസില്‍ വഴിത്തിരിവായത്. ഈ പകര്‍പ്പാണ് ആഴ്സനലിന്റെ പരിശോധനയ്ക്കായി കൈമാറിയത്. അതേ സമയം, കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാനാകില്ലെന്ന് എന്‍.ഐ.എ.  അറിയിച്ചു.

Comments

leave a reply

Related News