Foto

ഫാ. സ്റ്റാന്‍ സ്വാമി നേരിട്ട ഭരണകൂട അവഗണന നിന്ദ്യമെന്ന് അമേരിക്കന്‍ മതസ്വാതന്ത്ര്യ പ്രസ്ഥാനം

ഫാ. സ്റ്റാന്‍ സ്വാമി നേരിട്ട
ഭരണകൂട അവഗണന
നിന്ദ്യമെന്ന് അമേരിക്കന്‍
മതസ്വാതന്ത്ര്യ പ്രസ്ഥാനം

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിന്റെ ഓര്‍മപ്പെടുത്തലാണ്
ഈ മരണം: യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം

ഇന്ത്യയിലെ ഭരണകൂടം പുലര്‍ത്തിയ ബോധപൂര്‍വ്വമായ അവഗണന മൂലമാണ് ഫാ. സ്റ്റാന്‍ സ്വാമി മരിച്ചതെന്ന നിരീക്ഷണം രേഖപ്പെടുത്തി ഔദ്യോഗിക അമേരിക്കന്‍ പ്രസ്ഥാനമായ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. ഈ മരണം ഇന്ത്യയിലെ മതന്യൂനപക്ഷ സമുദായങ്ങളെ നിന്ത്യമായി പീഡിപ്പിക്കുന്നതിന്റെ ഓര്‍മപ്പെടുത്തലാണെന്ന് യുഎസ്സിഐആര്‍എഫ് അധ്യക്ഷ നാദിന്‍ മെന്‍സ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിലോമപരമായ നിലപാടിനെ നാദിന്‍ അപലപിച്ചു.  

ഇത്തരം വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഉത്തരവാദിത്ത ബോധമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും യുഎസ്-ഇന്ത്യ ഉഭയകക്ഷി ബന്ധത്തില്‍ മതസ്വാതന്ത്ര്യ ആശങ്കകള്‍ ഉന്നയിക്കണമെന്നും മെന്‍സ അമേരിക്കയോട് ആവശ്യപ്പെട്ടു.ഫാ.സ്വാമിയുടെ മരണത്തില്‍ കമ്മീഷന് വളരെയധികം ദുഃഖമുണ്ടെന്ന്  യുഎസ്സിആര്‍എഫ് കമ്മീഷണര്‍ അനുരിമ ഭാര്‍ഗവ പറഞ്ഞു. ഇന്ത്യയിലെ താഴ്ന്ന ജാതിക്കാരുടെയും ദരിദ്രരുടെയും അവകാശങ്ങള്‍ക്കും അന്തസ്സിനുമായി അദ്ദേഹം വര്‍ഷങ്ങളായി പോരാടിയെന്ന്  അവര്‍ അനുസ്മരിച്ചു.

അതേസമയം, ഫാ. സ്റ്റാന്‍ സ്വാമിയുടെ കേസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ ഇന്ത്യ  നിരസിച്ചു. ബന്ധപ്പെട്ട അധികാരികള്‍ നിയമലംഘനങ്ങള്‍ക്കെതിരെയാണ് നടപടിയെടുക്കുന്നതെന്നും അവകാശങ്ങള്‍ നിയമാനുസൃതമായി പ്രയോഗിക്കുന്നത് തടയുന്നില്ലെന്നുമായിരുന്നു വിശദീകരണം. എല്ലാ പൗരന്മാരുടെയും മനുഷ്യാവകാശ ഉന്നമനത്തിനും സംരക്ഷണത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയം ഒരു സ്വതന്ത്ര ജുഡീഷ്യറിയും ദേശീയ, സംസ്ഥാനതലത്തിലുള്ള മനുഷ്യാവകാശ കമ്മീഷനുകളും കൊണ്ട് പരിപൂര്‍ണ്ണമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎസ്സിഐആര്‍എഫിന്റെ വിമര്‍ശനം ഇന്ത്യ നേരത്തെ തള്ളിയിട്ടുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും അവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പക്ഷപാതപരവും പ്രവണതയുമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. 2020 ല്‍ യുഎസ്സിഐആര്‍എഫിനെ 'പ്രത്യേക പരിഗണനയുള്ള സംഘടന' എന്നാണ് വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്.അതനുസരിച്ച് മാത്രമേ പ്രസ്ഥാനത്തെ പരിഗണിക്കൂ എന്നും പറഞ്ഞു.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News