ഡോ. ഡെയ്സൻ പാണേങ്ങാടൻ
തിരുവനന്തപുരം, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലെ സർക്കാർ നഴ്സിംഗ് കോളേജുകളിൽ നടത്തിവരുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ഓൺലൈനായി സെപ്റ്റംബർ 15 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം . എൽ.ബി.എസ്.വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന ചലാൻ ഉപയോഗിച്ച് ഫെഡറൽബാങ്ക് ശാഖകളിലൂടെയാണ് , അപേക്ഷ ഫീസ് ഒടുക്കേണ്ടത്.ജനറൽ / എസ്.ഇ.ബി.സി വിഭാഗത്തിന് 1000 / - രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 500/- രൂപയുമാണ്, അപേക്ഷാ ഫീസ്.
വിവിധ പ്രോഗ്രാമുകൾ
1ക്രിട്ടിക്കൽ കെയർ നഴ്സിംഗ്
2 .എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിംഗ്
3.ഓങ്കോളജി നഴ്സിംഗ്
4.ന്യൂറോ സയൻസ് നഴ്സിംഗ്
5.കാർഡിയോ തൊറാസിക്ക് നഴ്സിംഗ്
6.നിയോനേറ്റൽ നഴ്സിംഗ്
7.നഴ്സസ് ആൻഡ് മിഡ് വൈഫറി പ്രാക്ട്രീഷണർ
പ്രായപരിധി
അപേക്ഷകരുടെ ഉയർന്നപ്രായപരിധി 45 വയസ്സാണ്. എന്നാൽ സർവ്വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷകർക്ക് പരമാവധി 49 വയസ്സു വരെ അപേക്ഷിക്കാം. 2022 ഡിസംബർ 31 അടിസ്ഥാനമാക്കിയാണ് , പ്രായപരിധി കണക്കാക്കുക.
അപേക്ഷാ യോഗ്യത
അപേക്ഷകർ , ഫിസിക്സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ്ടു പരീക്ഷ പാസ്സായിരിക്കണം. ഇതു കൂടാതെ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമുള്ള ജിഎൻഎം കോഴ്സ് 50% മാർക്കോടെയോ അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിംഗ്/ ബി.എസ്‌സി നഴ്സിംഗ് പാസ്സായിരിക്കുകയും വേണം.കേരളത്തിൽ നിന്ന് വിദ്യാഭ്യാസ യോഗ്യത നേടിയ അപേക്ഷകർ കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://lbscentre.in/posbnrsngdplm2022/
ഫോൺ
0471 2560363
0471 2560364
Comments