Foto

കൊറോണയെ നേരിടാൻ കെ.സി.ബി.സിയുടെ 24 ത x ഹെൽപ്പ് ഡെസ്‌ക്

കൊറോണയെ നേരിടാൻ കെ.സി.ബി.സിയുടെ 24 ത x ഹെൽപ്പ് ഡെസ്‌ക്,
ഡോക്ടറെയും കൗൺസിലറേയും സൗജന്യമായി കൺസൾട്ട്
ചെയ്യാൻ ടെലിമെഡിസിൻ ആപ്പ്

കൊച്ചി. കൊറോണ വൈറസിന്റെ രണ്ടാം തരംഗം അതിവ്യാപനത്തിൽ എത്തി നിൽക്കുന്ന ഈ അടിയന്തര ഘട്ടത്തിൽ വൈദ്യസഹായത്തിനായി ബുദ്ധിമുട്ടുന്നവർക്കായി കെ.സി.ബി.സി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം കെസിബിസി ഹെൽത്ത് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡെസ്‌കിന് രൂപം നൽകി. പ്രത്യേക ടെലിമെഡിസിൻ ആപ്പിലൂടെ എല്ലാവർക്കും സൗജന്യമായി ഡോക്ടറെ കൺസൾട്ട് ചെയ്യാനും കൗൺസിലിംഗ് നടത്താനുമുള്ള സൗകര്യമാണ് ആരംഭിച്ചിരിക്കുന്നത്. ടെലിമെഡിസിൻ സേവനം വ്യാപകമായി നടപ്പാക്കാനും സമൂഹത്തിലെ മുഴുവൻ ജന വിഭാഗങ്ങൾക്കും എത്തിക്കുന്നതിനുമുള്ള ഏകോപനമാണ് ഹെൽപ്പ് ഡെസ്‌ക് നിർവ്വഹിക്കുന്നത്. ഏതു കുടുംബങ്ങൾക്കും വൈറസ് ബാധിതർക്കും വൃദ്ധർ, കിടപ്പുരോഗികൾ എന്നിവർക്കും വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ ഡോക്ടറുടെ കൺസൾട്ടേഷൻനും കൗൺസിലിംഗും സൗജന്യമായി ലഭിക്കും. 24 മണിക്കൂറും ഹെൽപ്പ് ഡെസ്‌കിന്റെ നമ്പറിലേക്ക് - 0487 661 1670 വിളിക്കാം.

ഡോക്ടറെ കൺസൾട്ട് ചെയ്യാനായി ഈ ഹെൽപ്പ് ഡെസ്‌ക് നമ്പറിൽ  ബന്ധപ്പെട്ടാൽ മതിയാകും. രോഗികൾക്ക് വീഡിയോയിലൂടെയോ വോയ്‌സ് കോളിലൂടെയോ ചാറ്റിലൂടെയോ ഡോക്ടറെ കൺസൾട്ട് ചെയ്യാനാവും. വൈറസ് ബാധിതർ, കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർ, സാമ്പത്തികമായി തകർന്നവർ തുടങ്ങിയവർക്കൊക്കെ ഇതേ ആപ്പിലൂടെ സൗജന്യ ടെലികൗൺസിലിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾക്കും ടെലികൗൺസിലിംഗ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. വിദേശ മലയാളികൾക്ക് നാട്ടിലുള്ള മാതാപിതാക്കൾക്ക് വേണ്ടി ഡോക്ടറുടെയും കൗൺസിലറുടെയും സഹായം ഈ സംവിധാനത്തിലൂടെ ഉറപ്പു വരുത്താനാകും. ഇതിനായി പ്രത്യേക സപ്പോർട്ടിംഗ് ആപ്പും വിദേശ മലയാളികൾക്ക് ലഭ്യമാണ്. ഈ സേവനത്തിനായി ഹെൽപ് ഡെസ്‌കിലേക്ക് വിളിച്ചാൽ മതി.

ഇന്ത്യയിലെ തന്നെ ആദ്യത്തെ പാലിയേറ്റീവ് ഹോസ്പിറ്റലായ തൃശൂർ പല്ലിശ്ശേരിയിലെ ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് സൗജന്യ ടെലിമെഡിസിൻ, സൗജന്യ ടെലികൗൺസിലിംഗ് സേവനങ്ങൾ സാദ്ധ്യമാക്കുന്നത്. നിലവിൽ 15 ഡോക്ടർമാരും 30ൽ അധികം കൗൺസിലേഴ്‌സുമാണ് ടെലിമെഡിസിൻ സംവിധാനത്തിലൂടെ അണിനിരക്കുന്നത്.

ടെലിമെഡിസിൻ സേവനത്തിനായി ഹെൽപ്പ് ഡെസ്‌ക് നമ്പറിലേക്ക് വിളിച്ചാൽ മാത്രം മതി. ആൻഡ്രോയ്ഡ് - വിൻഡോസ് മൊബൈൽ ഉപയോഗിക്കുന്ന ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിലാണ് ടെലിമെഡിസിൻ ആപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ടെലിമെഡിസിൻ ആപ്പിലൂടെ ഡോക്ടറെ കൺസൾട്ട് ചെയ്ത ശേഷം കുറിക്കുന്ന മരുന്നുകൾ, ലാബ് ടെസ്റ്റുകൾ തുടങ്ങിയ വിവരങ്ങളും ആപ്പിലൂടെ തന്നെ രോഗിക്ക് അറിയാനാകും. പരിശോധന ഫലങ്ങൾ വിലയിരുത്തിയ ശേഷമാണ് രോഗിയെ വീണ്ടും കൺസൾട്ട് ചെയ്യുന്ന കാര്യം ഡോക്ടർ തീരുമാനിക്കുന്നത്. ഒരിക്കൽ ടെലിമെഡിസിൻ ആപ്പ് ഉപയോഗിച്ചാൽ തുടർന്ന് നടത്തുന്ന മറ്റു കൺസൾട്ടേഷനുകളിലെല്ലാം രോഗിയുടെ വിവരങ്ങൾ ഡോക്ടർക്ക് ലഭ്യമാവും.
കൂടുതൽ ഡോക്ടർമാർക്കും കൗൺസിലേഴ്‌സിനും കെ.സി.ബി.സി ഹെൽത്ത് കമ്മീഷന്റെ ഹെൽപ്പ് ഡെസ്‌കിൽ അണിചേരാൻ അവസരമുണ്ട്. ടെലിമെഡിസിൻ ആപ്പിലൂടെ സൗജന്യ ഓൺലൈൻ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ സന്മസ്സുള്ള മുഴുവൻ ഡോക്ടർമാരും പ്രഫഷണൽ കൗൺസിലേഴ്‌സും കെ.സി.ബി.സി ഹെൽത്ത് കമ്മീഷന്റെ ഹെൽപ്പ് ഡെസ്‌ക് നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് സ്‌നേഹത്തോടെ അഭ്യർത്ഥിക്കുന്നു. കൺസൾട്ടേഷനും കൗൺസിലിംഗും ആപ്പ് മുഖേനെയായതിനാൽ ഡോക്ടർമാർക്കും കൗൺസിലർമാർക്കും അവരവരുടെ സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കാനാവും, മറ്റ് സമയങ്ങളിൽ പ്രസ്തുത ഡോക്ടർ / കൗൺസിലർ ആപ്പിൽ ലഭ്യമാകില്ല. രോഗികൾക്കോ മറ്റുള്ളവർക്കോ ഫോൺ നമ്പർ ലഭിക്കാത്തതിനാൽ ഡോക്ടർമാർക്കും കൗൺസിലേഴ്‌സിനും സ്വകാര്യത ഉറപ്പു വരുത്താനും കഴിയും. ടെലിമെഡിസിൻ, ടെലികൗൺസിലിംഗ് എന്നീ സൗജന്യ സേവനങ്ങൾക്ക് തയ്യാറായ ഡോക്ടർമാർ, കൗൺസിലേഴ്‌സ് എന്നിവർ 0487 661 1670  എന്ന നമ്പറിലേക്ക് ഒരു വാട്ട്‌സാപ്പ് സന്ദേശം അയച്ചും കെ.സി.ബിസി ഹെൽത്ത് കമ്മീഷന്റെ ടെലിമെഡിസിൻ ആപ്പിലേക്ക് അണിചേരാനാവും.
ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.

Comments

leave a reply

Related News