ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
1.ഫ്രാന്‍സിലെ പഠനത്തിനു ചര്‍പാക്ക് സ്‌കോളര്‍ഷിപ്പ്
ഫ്രാന്‍സില്‍ ബിരുദാനന്തര പഠനത്തിനു ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പാണ്, ചര്‍പാക്ക് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ 30 വയസ്സില്‍ താഴെയുള്ളവരായിരിക്കണം.ട്യൂഷന്‍ ഫീസിനു പുറമെ ട്രാവല്‍ ഗ്രാന്റും ഈ സ്‌കോളര്‍ഷിപ്പിലൂടെ ലഭിയ്ക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് //www.inde.campasfrance.org/
2.എറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പ്
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ബിരുദാനന്തര പഠനത്തിനു മികച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എറാസ്മസ് മുണ്ടസ് ട്രസ്റ്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്, എറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പ് .ജോയിന്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാമിനുള്ള ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് ഓരോ സെമസ്റ്ററിലും ഓരോ രാജ്യങ്ങളിലെ വ്യത്യസ്ത കാമ്പസുകളില്‍ പഠിയ്ക്കാം.നാല് സെമസ്റ്ററുള്ള പ്രോഗ്രാമിന്റെ ടൂഷ്യന്‍ ഫീസ്, യാത്ര ചെലവ്, ജീവിതച്ചെലവുകള്‍ എന്നിവ ഈ സ്‌കോളര്‍ഷിപ്പിലൂടെ ലഭിക്കും. മാത്രവുമല്ല;എറാസ്മസ് മുണ്ടസ് ട്രസ്റ്റിന്റെ കീഴില്‍ വരുന്ന രാജ്യങ്ങളില്‍ ഉപരിപഠനം നടത്താനും സ്‌കോളര്‍ഷിപ്പ് ധാരികള്‍ക്ക് അവസരം ലഭിക്കും. ഇന്ത്യയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
//www.erasmus-plus.ec.europa.ea/
Comments