Foto

ഡിസൈനിങ്ങിനുള്ള ബിരുദ കോമൺ എൻട്രൻസ് എക്സാമിനേഷൻ(UCEED- 2024) ; ഇപ്പോൾ അപേക്ഷിക്കാം

ഡിസൈനിങ്ങിനുള്ള ബിരുദ കോമൺ എൻട്രൻസ് എക്സാമിനേഷൻ(UCEED- 2024) ; ഇപ്പോൾ അപേക്ഷിക്കാം

 

ഡിസൈനിനുള്ള പ്രവേശന പരീക്ഷയായ UCEED നുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാം ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്, ഒക്ടോബർ 31 വരെ സമയമുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട ഡിസൈൻ സ്ഥപനങ്ങളിലെ ബിരുദ പ്രോഗ്രാമായ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡിഎസ്)ലേക്കുള്ള പ്രവേശനം, ഡിസൈനിങ്ങിനുള്ള ബിരുദ കോമൺ എൻട്രൻസ് എക്സാമിനേഷൻ (യുസിഇഡി) വഴിയാണ് നടത്തുന്നത്. 

 

നിലവിൽ പന്ത്രണ്ടാം ക്ലാസ് പാസായവർക്കും (അല്ലെങ്കിൽ തത്തുല്യമായത്) 2023 - 24-ൽ ഏതെങ്കിലും സ്ട്രീമിൽ (സയൻസ്, കൊമേഴ്‌സ്, അല്ലെങ്കിൽ ആർട്‌സ് & ഹ്യുമാനിറ്റീസ്) പ്ലസ്ടുവിന് പഠിച്ചു കൊണ്ടിരിക്കുന്നവർക്കും UCEED 2024 പരീക്ഷയെഴുതാം.

 

പ്രവേശന സാധ്യതയുള്ള സ്ഥാപനങ്ങൾ

ഐഐടി, ബോംബെ

ഐഐടി, ഡൽഹി

ഐഐടി, ഗുവാഹത്തി

ഐഐടി, ഹൈദരാബാദ്

ഐഐഐടിഡിഎം, ജബൽപൂർ

 

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://www.uceed.iitb.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

 

Comments

leave a reply

Related News