പ്രശസ്ത കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. കെ എക്സ്. റെക്സ് നിര്യാതനായി.
2019 ൽ കെആർഎൽസി ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവായിരുന്നു അദ്ദേഹം.
നിരവധി കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1961ൽ പ്രസിദ്ധീകരിച്ച നീ എൻ്റെ കന്യാകുമാരിയാണ് ആദ്യ പുസ്തകം. അതിഥി, കറുത്ത സൂര്യൻ, ഐച്ഛികം, തീർത്ഥം, ഞായറാഴ്ച കവിതകൾ (ആറുഭാഗങ്ങൾ) തുടങ്ങിയവയും അദ്ദേഹത്തിൻ്റെ കവിതാ സമാഹാരങ്ങളാണ്.
1991ൽ തീർത്ഥം എന്ന ഖണ്ഡകാവ്യത്തിന് ക്രൈസ്തവസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കൂടാതെ ചങ്ങമ്പുഴ അവാർഡ്, കെസിബിസിയുടെ സാഹിത്യ അവാർഡ്, വാമദേവ അവാർഡ്, കെഎൽസിഎ അവാർഡ് എന്നിവ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.
എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജിൽ ഭാഷാധ്യാപകനായി സേവനം ആരംഭിച്ച റെക്സ് സർ കേരളത്തിലെ നിരവധി സർക്കാർ കലാലയങ്ങളിൽ അധ്യാപകനായി സേവനം ചെയ്തു.
കൂത്താട്ടുകുളത്ത് മണിമല കോളേജിൽ പ്രിൻസിപ്പൽ ആയിരിക്കെ വിരമിച്ചു. കോഴിക്കോട്, മഹാത്മാഗാന്ധി സർവ്വകലാശാലകളിൽ പാഠപുസ്തക കമ്മിറ്റി അംഗം, പരീക്ഷ ബോർഡ് ചെയർമാൻ എന്നീ പദവികൾ കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രാർത്ഥനപൂർവം ആദരാജ്ഞലികൾ അർപ്പിക്കു
Comments