കേരളത്തിലെ വിവിധ സർവകലാശാലകളിൽ ബിരുദ പ്രവേശനം
കേരളത്തിലെ വിവിധ സർവ്വകലാശാലകൾക്കു കീഴിലുള്ള ആർട്സ് & സയൻസ് കോളേജുകളിലെ ബിരുദ പ്രവേശനത്തിൻ്റെ നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മിക്കവാറും സർവ്വകലാശാലകൾ, നേരത്തെ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം സർവ്വകലാശാലകളിലും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ദിവസങ്ങൾ മാത്രമേ ഉള്ളൂ. ഒരോ സർവകലാശാലയിലും ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃത ശൈലിയിലാണ്. ഒരൊറ്റ അപേക്ഷ സമർപ്പിച്ചാൽ (ഏകജാലകം) നിർദ്ദിഷ്ട സർവ്വകലാശാലയിലെ മുഴുവൻ കോളേജുകളിലേയ്ക്കും അപേക്ഷിക്കാവുന്ന രീതിയിലാണ്, ഓൺലൈൻ ക്രമീകരണം. എന്നാൽ സ്വയംഭരണ പദവിയുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലേക്ക് മിക്കവാറും ഇടങ്ങളിൽ നേരിട്ടാണ്, പ്രവേശന ക്രമം.
I.കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ വിവിധ കോളേജുകളിലേക്ക് ഈ അക്കാദമിക വർഷത്തെ വിവിധ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് 16ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാനാകൂ.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP ID യും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അപേക്ഷകര്‍ പ്രവേശന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം.
CAP ID,സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ഒ.ടി.പി. വെരിഫിക്കേഷന്‍ നടപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അവരുടെ കൈവശമുള്ള മൊബൈല്‍ നമ്പര്‍ മാത്രമേ രജിസ്ട്രേഷന്‍ സമയത്ത് നല്‍കാവൂ.മൊബൈലിലോ ഇ മെയിലിലോ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ചാണ് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടത്. ഇതിനു ശേഷമാണ്,രജിസ്‌ട്രേഷന്‍ ഫീസടയ്‌ക്കേണ്ടത്. ശേഷം അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ ഓരോന്നും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷം മാത്രമേ അപേക്ഷ സബ്മിറ്റ് ചെയ്യാവൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല.പ്രവേശനം ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കണം
വിവിധ ക്വോട്ടകളിലെ പ്രവേശനം
വിവിധ ക്വോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍,മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്ട്സ്,ഭിന്നശേഷി വിഭാഗക്കാര്‍,വിവിധ സംവരണ വിഭാഗക്കാര്‍) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഇതിൽ മാനേജ്മെന്റ്, സ്പോര്‍ട്സ് എന്നീ ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ വ്യക്തിഗത അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ടവരെ അവര്‍ തെരഞ്ഞെടുക്കുന്ന 20 കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അര്‍ഹമായ കമ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അര്‍ഹമായ കോളേജുകളുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്.
വിവിധ വിഭാഗക്കാർക്കുള്ള വെയ്റ്റേജും സംവരണവും
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക്, എന്‍.എസ്.എസ്, എന്‍.സി.സി.തുടങ്ങിയ വെയിറ്റേജ്, നോണ്‍-ക്രീമിലെയര്‍, സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്ന് ഉറപ്പാക്കണം.മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്
EWS സംവരണത്തിന് അര്‍ഹതയുണ്ടായിരിക്കും. അർഹതയുള്ള മറ്റു സംവരണ വിഭാഗങ്ങളും ഇക്കാര്യം അപേക്ഷയിൽ സൂചിപ്പിക്കണം.ഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടായിരിക്കില്ല.ഈ വിഭാഗത്തില് ലേയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ്, അതത് കോളേജിലേക്ക് നല്‍കുന്നതും പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും, കോളേജ് പ്രവേശനം നടത്തുന്നതുമാണ്
ഓപ്ഷൻ നൽകൽ
ഓണ്‍ലൈന്‍ രജിസ്ട്രേഷന് 20 ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്. ഗവൺമെന്റ്,എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും താത്പര്യമുള്ള ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാനവസരമുണ്ട്.സ്വാശ്രയ കോഴ്സുകളുടെ ഫീസ് എയ്ഡഡ്/ ഗവണ്‍മെന്റ് കോഴ്സുകളുടെ ഫീസില്‍ നിന്നും വ്യത്യസ്തമായിരിക്കും.
നോഡൽ സെൻ്ററുകൾ
അപേക്ഷാ സമര്‍പ്പണം നടത്തിയതിനുശേഷം, ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയ്യതി വരെയുള്ള എല്ലാ തിരുത്തലുകള്‍ക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളുടെ സേവനം ഉപയോഗിക്കാവുന്നതാണ്.
II.എം.ജി സർവകലാശാല
എം.ജി സർവകലാശാലയിൽ ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് www.cap.mgu.ac.in എന്ന പ്രവേശന പോർട്ടലാണ് ഉപയോഗിക്കേണ്ടത്.
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിലുള്ളവർക്ക് 750 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് 375 രൂപയുമാണ് അപേക്ഷ ഫീസ്.
അലോട്ട്മെൻ്റ്
ആഗസ്റ്റ് 18ന് ട്രയൽ അലോട്ട്മെൻറു നടത്താനും താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും നടത്താനുമാണ്, ധാരണ.അപേക്ഷാ സമർപ്പണത്തിൻ്റെ അവസാന തീയതി നീട്ടാനിടയുണ്ട്. നിലവിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ തിരുത്തൽ, ഒാപ്ഷനുകളുടെ പുനഃക്രമീകരണം, കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ എന്നിവക്ക് ആഗസ്റ്റ് 18 മുതൽ 24 വരെ അവസരമുണ്ട്.. ആദ്യ അലോട്ട്മെൻറ് ആഗസ്റ്റ് 27ന് പ്രസിദ്ധീകരിക്കും.അലോട്ട്മെൻറ് ലഭിച്ചവർക്ക് 27 മുതൽ സെപ്റ്റംബർ ഒന്നിന് വൈകീട്ട് നാലുവരെ ഫീസടച്ച് ഓൺലൈനായി പ്രവേശനം നേടാം.സെപ്റ്റംബർ രണ്ടു മുതൽ മൂന്നു വരെ ഓപ്ഷനുകൾ വീണ്ടും പുനഃക്രമീകരിക്കാനും ഒഴിവാക്കാനും അവസരമുണ്ട്. സെപ്റ്റംബർ ഏഴിന് രണ്ടാം അ ലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ഏഴു മുതൽ ഒമ്പതു വരെ ഫീസടച്ച് കോളജുകളിൽ ഓൺലൈൻ പ്രവേശനം നേടാം. സെപ്റ്റംബർ 15ന് മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 15 മുതൽ 17 വരെ ഫീസടച്ച് കോളജുകളിൽ ഓൺലൈൻ പ്രവേശനം നേടാം.
III.കണ്ണൂർ സർവകലാശാല
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്ക് ഈ അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിലേയ്ക്കും വിവിധ സംവരണ വിഭാഗങ്ങളിലെ സീറ്റുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവർ ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന് ആഗസ്റ്റ് 31 വരെ അവസരമുണ്ട്. താഴെ കാണുന്ന വെബ് സൈറ്റുകൾ പരിശോോധിച്ചാൽ വിവിധ കോളേജുകളിലെ കോഴ്സുരു സംബന്ധിധിച്ച വിിവരങ്ങൾ അറിയാവുന്നതാണ്.
www.admission.kannuruniversity.ac.in
IV.കേരള സര്‍വകലാശാല
കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍ഡി. കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2021-22 അദ്ധ്യയനവര്‍ഷത്തെ ഏകജാലക പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷൻ താഴെ കാണുന്ന വെബ് സൈറ്റ് മുഖാന്തിരം ചെയ്യാവുന്നതാണ്.
https://admissions.keralauniversity.ac.in
വിവിധ കോളേജുകളിലെ കോഴ്സുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റ് നോക്കി ഉറപ്പു വരുത്തേണ്ടതാണ്.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്‌ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും.എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. കേരളസര്‍വകലാശാലയുടെ കീഴില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (മാനേജ്‌മെന്റ്ക്വാട്ട, കമ്മ്യൂണിറ്റിക്വാട്ട, സ്‌പോര്‍ട്‌സ്‌ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പടെ) ഏകജാലകസംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം.സ്‌പോര്‍ട്ട്‌സ്‌ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്‌പോര്‍ട്ട്‌സ് കോളത്തിന് നേരെ ‘യെസ്’ എന്ന് രേഖപ്പെടുത്തണം. സ്‌പോര്‍ട്ട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്‌പോര്‍ട്ട്‌സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ നല്‍കിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു.
സംശയനിവാരണത്തിന് 8281883052
8281883053
9188524610(വാട്‌സാപ്പ് മെസ്സേജ്)
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://admissions.keralauniversity.ac.in
V. ഓട്ടോണമസ് കോളേജുകൾ
കേരള വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ നാഴികക്കല്ലുകൾ തീർത്തു കൊണ്ട് 2014 മുതൽ ഓട്ടോണമസ് കോളേജുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. അക്കാദമിക സ്വയംഭരണമുള്ളതുകൊണ്ടുതന്നെ വിദ്യാർത്ഥി പ്രവേശനം,പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയ കാര്യങ്ങൾ കൃത്യതയോടെയും സമയബന്ധിതമായും ഓട്ടോണമസ് കോളേജുകൾ നിർവ്വഹിച്ചുവരുന്നു.കേരള, എം.ജി,കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിൽ നിരവധി ഓട്ടോണമസ് കോളേജുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. എന്നാൽ വിവിധ സർവകലാശാലകൾക്ക് കീഴിൽ ഉള്ള ഓട്ടണോമസ് കോളേജുകളിലെ പ്രവേശനത്തിന് സർവകലാശാലകളിൽ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതിയാവില്ല.പകരം അതത് കോളേജുകളിൽ പ്രത്യേകം ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അക്കാദമിക നിലവാരത്തിൻ്റെ കാര്യത്തിൽ ഔന്നത്യയമുള്ളതുകൊണ്ടാണ്, ഉന്നത വിദ്യാഭ്യാസ രംഗത്തെെ ഉന്നതാധികാര സമിതിിയായ യൂണിിവേഴ്സിറ്റി ഗ്രാൻ്റ്സ കമ്മീഷൻ അവയ്ക്കു ഓട്ടോണമസ്കപദവിി നൽകിരിക്കുന്നനത് ഓട്ടോണമസ് കോളേജുകളുടെ വെബ്‌സൈറ്റുകൾ സന്ദർശിച്ച് താല്പര്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാനും അപേക്ഷ സമർപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഓട്ടണോമസ് കോളേജുകളും അവയുടെ വെബ്‌സൈറ്റുകളും താഴെ കൊടുക്കുന്നു. ഇവിടങ്ങളിലെ ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ് ബിരുദ കോഴ്സുകളിലേയ്ക്കുമുള്ള പ്രവേശന നടപടികൾ ഇതിനകം, ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
1.St.Thomas' College (Autonomous),Thrissur
2.Christ College (Autonomous), Irinjalakkuda,Thrissur
https://christcollegeijk.edu.in/
3.St. Joseph's College, Devagiri (Autonomous), Calicut
https://www.devagiricollege.org/
4.Vimala College (Autonomous),Thrissur
http://www.vimalacollege.edu.in/
5.St. Joseph's College, Irinjalakkuda (Autonomous),Thrissur
6.Farook College (Autonomous),Calicut
https://www.farookcollege.ac.in/
7.M.E.S Mampad College (Autonomous), Mampad, Malappuram https://mesmampadcollege.edu.in/
8.St.Teresa's College, Ernakulam
9.St. Berchmans College, Changanessery
10.St. Albert’s College , Ernakulam
11.Sacred Heart College, Thevara
12.Rajagiri College of Social Sciences, Kalamassery
13.Maharajas College Ernakulam
14.Marian College Kuttianam
https://www.mariancollege.org/
15.Mar Athanasius College,Kothamangalam
16.CMS College, kottayam
17.Assumption College, Changanasasery
18.Fatima Mata National College, Kollam
19.Mar Ivanios College, Nalanchira, Thiruvananthapuram
https://www.marivanioscollege.com/
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ
Comments