Foto

ടീച്ചേഴ്സ് ഗില്‍ഡ വെബിനാര്‍ സീരീസ്  26 ന്

കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവസാനവും നടത്താറുള്ള വെബിനാര്‍ സീരീസ് 06 കൊല്ലം രൂപതയുടെ ആതിഥേയത്വത്തില്‍ ഈ മാസം 26 ശനിയാഴ്ച നടത്തുന്നു. ആയിരം പേര്‍ക്ക് പങ്കെടുക്കാവുന്ന സൂം മീറ്റ് വഴിയാണ് വെബിനാര്‍ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ താല്പര്യം സന്നിവേശിപ്പിച്ച് പഠന, തൊഴില്‍ മികവിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്ന അധ്യാപകന്‍ എന്ന വിഷയത്തെ ആസ്പദമാക്കി ക്രൈസ്റ്റ് ഡീ മ്ഡ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ റവ.ഡോ.തോമസ് ചാത്തന്‍ പറമ്പില്‍ ക്ലാസ് നയിക്കും. കൊല്ലം രൂപതയുടെ ബിഷപ്പ് റവ.ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി വെബിനാര്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ബിനു തോമസ് മുഖ്യ സന്ദേശം നല്‍കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ മോഡറേറ്റര്‍ ആയിരിക്കും. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ജനറല്‍ സെക്രട്ടറി സി.റ്റി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിക്കും ടൈസ് ബാബു, ബേസില്‍ നെറ്റാര്‍ , പ്രമീള ജെ,എലിസബത്ത് ലിസി എന്നിവര്‍ പ്രസംഗിക്കും

Foto

Comments

leave a reply