Foto

*കർഷക സംരക്ഷണ ദിനം* - *ഒക്ടോബർ 2*

 

കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന തരത്തിൽ കേന്ദ്ര
സർക്കാർ പാസ്സാക്കിയ കർഷക ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി
മാറിയിരിക്കുന്നു. ബില്ലി നെതിരെ രാജ്യവ്യാപകമായി കർഷകർ നടത്തുന്ന
സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കെസിവൈഎം
സംസ്ഥാനസമിതി *2020 ഒക്ടോബർ 2ാം തീയതി ഗാന്ധി ജയന്തി ദിനത്തിൽ,
കർഷക സംരക്ഷണ ദിനമായി ആചരിക്കുന്നു*. കർഷക നിയമത്തിൽ കർഷകരെ
പ്രതികൂലമായി ബാദിക്കുന്ന വകുപ്പുകൾ പിൻവലിക്കണം എന്ന്
ആവശ്യപ്പെട്ടുകൊണ്ട് കെസിവൈഎം പ്രവർത്തകർ അന്നേ ദിനം  സംസ്ഥാന
വ്യാപകമായി നില്പ് സമരം നടത്തുന്നു. രൂപത സമിതികളുടെ നേതൃത്വത്തിൽ
രൂപത ആസ്ഥാനത്തും, യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇടവക അതിർത്തിയിലും
പ്രതിഷേധ സമരങ്ങൾ നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്ന്
അഭ്യർത്ഥിക്കുന്നു. 
കർഷകരുടെ നട്ടെല്ലൊടിക്കുന്ന കർഷക നിയമം പിൻവലിച്ച് കർഷകരുടെ ആശങ്ക
അകറ്റുന്നതിനായി നമുക്ക്  ഒന്നായി അണിചേരാം.
സംസ്ഥാന സമിതിക്കു വേണ്ടി ,
*ക്രിസ്റ്റി ചക്കാലക്കൽ*
ജനറൽ സെക്രട്ടറി

Comments

leave a reply