ചരിത്രത്തിൽ ഇന്ന്.(18/4/2022)
1. ലോക പൈതൃക ദിനം
2. ലോക ഹാം റേഡിയോ (അമച്വർ റേഡിയോ )ദിനം-1925-അന്തർദേശീയ അമച്വർ റേഡിയോ യൂണിയൻ സമ്മേളനം പാരിസിൽ ചേർന്നു.
3.1838-ഗാലിയം, സമാരിയം, ഡിസ്‌പ്രോസിയം എന്നീ മൂലകങ്ങൾ കണ്ടുപിടിച്ച ഫ്രഞ്ചു രസതന്ത്രജ്ഞനായ പോൾ ബോയിസ് ബ്രോഡാൻ ജനിച്ചു.
4. 1859-വീര ദേശസ്നേഹി
താന്തിയാത്തോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ദിനം.
5.1882-ആദ്യമായി വ്യാവസായികാടിസ്ഥാനത്തിൽ ക്രിസ്മസ് കാർഡുകൾ രൂപകൽപ്പന ചെയ്ത സർ ഹെൻറി കോൾ അന്തരിച്ചു.
6.1909-"ഓർലിയൻസിലെ കന്യക "എന്നറിയപ്പെട്ട ജോവാൻ ഓഫ് ആർക്കിനെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
7.1913-ജർമൻകാരനായ പ്രൊഫസർ ബെറിങ് ഡിഫ്തീരിയയ്ക്കു മരുന്ന് കണ്ടെത്തി.
8.1946-ലീഗ് ഓഫ് നേഷൻസ് പിരിച്ചു വിട്ടു.
9.1950-ആചാര്യ വിനോബ
ഭാവെ ഭൂദാന പ്രസ്ഥാനം ആരംഭിച്ചു.
10.1954-ഗമാൽ അബ്ദുൾ നാസർ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
11.1955-ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആൽബർട്ട് ഐൻസ്റ്റൈൻ അമേരിക്കയിലെ പ്രിൻസ്റ്റണിൽ അന്തരിച്ചു.
12.1991-കേരളത്തെ സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കോഴിക്കോട്ടു നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. മലപ്പുറം സ്വദേശിനി അയിഷാ ചേലക്കാടൻ എന്ന നവസാക്ഷരയാണ് പ്രഖ്യാപനം നടത്തിയത്.
13.2009-ലോകത്തിലെ ആദ്യത്തെ ക്ളോൺ ഒട്ടകമായ ഇൻജാസ് ദുബായിൽ ജനിച്ചു.
സമ്പാദനം :ജോസ് ചന്ദനപ്പള്ളി
Comments