ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേ രളത്തിലേയും തമിഴ് നാട്ടിലേയും ചില
ഹോട്ടല്‍ മാനേജമെന്റ് & കാറ്ററിംഗ് ടെക്‌നോളജി സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷ ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് , പ്രവേശനം.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് , കോഴ്‌സ് ക്രമീകരണം.
സ്ഥാപനങ്ങള്‍
1.കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി
2.താരാമണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്് കാറ്ററിങ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് ന്യൂട്രിഷന്‍,ചെന്നൈ
അടിസ്ഥാനയോഗ്യത
ഏതെങ്കിലും സ്ട്രീമില്‍ മൊത്തം 45 ശതമാനം മാര്‍ക്കുവാങ്ങി അംഗീകൃത പ്ലസ് ടുതല പരീക്ഷ / തത്തുല്യ പരീക്ഷ, ഇംഗ്ലീഷ് നിര്‍ബന്ധവിഷയമായി ജയിച്ചിരിക്കണം.പ്രായം 1.7.2022-ന് 25 വയസ്സില്‍ കൂടുതല്‍ ആയിരിക്കരുത്.
അപേക്ഷാ രീതി
അതാതു സ്ഥാപനങ്ങളുടെ വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അതാതു സ്ഥാപനങ്ങളുടെ നിര്‍ദ്ദിഷ്ട മെയില്‍ അഡ്രസ്സുകളിലേക്ക് അയക്കണം.തിരുവനന്തപുരത്തെ സ്ഥാപനത്തിലേക്ക് അപേക്ഷിക്കാന്‍ ഓഗസ്റ്റ് 24 വരെയും ചെന്നൈയിലെ സ്ഥാപനത്തിലേക്കു അപേക്ഷിക്കാന്‍ , ഓഗസ്റ്റ് 28 വരെയും സമയമുണ്ട്.
വെബ് സൈറ്റ്
www.ihmctkovalam.ac.in (തിരുവനന്തപുരം)
www.ihmchennai.org (ചെന്നൈ)
മെയില്‍ അഡ്രസ്
principal@ihmctkovalam.org (തിരുവനന്തപുരം)
ihmtaramani@gmail.com (ചെന്നൈ)
Comments