സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഉജ്വല ബാല്യ പുരസ്കാരം കാജൽ നോബിളിന്
ആലപ്പുഴ സെൻ്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ പത്താം ക്ളാസ് വിദ്യാർത്ഥി കാജൽ നോബിളിന് ജില്ലയിൽ നിന്നുള്ള ഉജ്ജല ബാല്യ പുരസ്ക്കാരം ലഭിച്ചു. ജില്ലാ ശിശുദിന പ്രസംഗ മത്സരത്തിൽ സീനിയർ രണ്ടാം സ്ഥാനവും കവിതാപന മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഉജ്ജല ബാല്യ പുരസ്ക്കാരം പ്രഖ്യാപിച്ചു. 14ന് നടക്കുന്ന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജവഹർ ബാലഭവനിൽ നടക്കുന്ന ചടങ്ങിൽ കാജൽ നോബിളിനെ ആദരിക്കും. ശിശുക്ഷേമ സമിതിയുടെ പുരസ്ക്കാരം എച്ച്സലാം എം.എൽ.എ സമ്മാനിക്കും ആലപ്പുഴ ഗവ.ഗേൾസ് ജി.എച്ച്എസ്എസ്.അദ്ധ്യാപകൻ നോബിളിൻ്റെ മകളാണ്.
ക്വിസ്, പ്രസംഗം, ഉപന്യാസരചന, ,കവിതാ രചന, കഥാ രചന, കവിതാലാപനം. കഥാ പ്രസംഗം. മാഗസിൻ രചന തുടങ്ങി വിവിധ ഇനങ്ങളിലെ സംസ്ഥാന തലത്തിലടക്കം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സംഗീതത്തിലും നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭ 2018 ൽ കുട്ടികൾക്കായിസംഘടിപ്പിച്ച മോഡൽ പാർലമെന്ററിലെ മികച്ച പാർലമെന്ററിയൻ.
ദേശീയോദ്‌ഗ്രഥന യാത്രയുടെ ഭാഗമായി ഇന്ത്യൻ പാർളമെന്റ് സന്ദർശിച്ചിട്ടുണ്ട്. ആലപ്പുഴ വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം അംഗം.
പുന്നപ്ര കളത്തിൽ അധ്യാപക ദമ്പതികളായ കെ.ജെ. നോബിൾന്റെയും എലിസബത്ത് ബേബിയുടെയും മകൾ . സഹോദരി കാവ്യാ നോബിൾ .
Comments